റയലിന് ഇന്ന് അഗ്നിപരീക്ഷ

റോം: മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് ചാംപ്യന്‍സ് ലീഗില്‍ ഇന്ന് ആദ്യ അഗ്നിപരീക്ഷ. ചാംപ്യന്‍സ് ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ഇറ്റലിയില്‍ നിന്നുള്ള ശക്തരായ എഎസ് റോമയാണ് സിനദിന്‍ സിദ്ദാന്‍ തന്ത്രങ്ങളോതുന്ന റയലിന്റെ എതിരാളികള്‍.
സിദാന് പരിശീലകനായതിനു ശേഷം ആദ്യമായാണ് റയല്‍ യൂറോപ്പില്‍ പോരാട്ടത്തിന് തയ്യാറെടുക്കുന്നത്. റോമയുടെ തട്ടകത്തിലാണ് ഇന്നത്തെ മല്‍സരമെന്നതും റയലിന് ഭീഷണിയാണ്. റയലും റോമയും അവസാനം അഞ്ച് തവണ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇറ്റാലിയന്‍ ക്ലബ്ബിന് വ്യക്തമായ ആധിപത്യം നേടാന്‍ സാധിച്ചിരുന്നു. അഞ്ച് മല്‍സരങ്ങളില്‍ നാലിലും ജയം റോമയ്‌ക്കൊപ്പമായിരുന്നു. ഒരു കളിയില്‍ മാത്രമാണ് റയലിന് ജയിക്കാനായത്.
അതിനാല്‍ തന്നെ ആദ്യപാദ പ്രീക്വാര്‍ട്ടര്‍ റയലിന് വെല്ലുവിളിയാവുമെന്ന കാര്യത്തില്‍ സംശയമില്ല. സിദാന്റെ തന്ത്ര മികവ് അളക്കുന്ന മല്‍സരം കൂടിയാവും ഇത്. രണ്ടാംപാദ അടുത്ത മാസം എട്ടിന് റയലില്‍ തട്ടകത്തില്‍ അരങ്ങേറും.
ഇന്ന് നടക്കുന്ന മറ്റൊരു പ്രീക്വാര്‍ട്ടറില്‍ ജര്‍മനിയില്‍ നിന്നുള്ള വോള്‍ഫ്‌സ്ബര്‍ഗ് ബെല്‍ജിയം ക്ലബ്ബായ ജെന്റിനെ എതിരിടും. ജെന്റിന്റെ ഹോംഗ്രൗണ്ടിലാണ് മല്‍സരം.
Next Story

RELATED STORIES

Share it