റയലിനും നാപ്പോളിക്കും ജയം

മാഡ്രിഡ്/ മിലാന്‍: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ജേതാക്കളായ റയല്‍ മാഡ്രിഡിനും ഇറ്റാലിയന്‍ ലീഗില്‍ നാപ്പോളിക്കും ജയം.
പുതുമുഖ ടീം ലാസ് പാല്‍മസിനെ റയല്‍ 2-1നു മറികടക്കുകയായിരുന്നു. സെര്‍ജിയോ റാമോസിലൂടെ 24ാം മിനിറ്റില്‍ റയല്‍ മുന്നിലെത്തിയെങ്കിലും 87ാം മിനിറ്റില്‍ വില്ല്യന്‍ ജോസ് പാല്‍മസിനു സമനില നേടിക്കൊടുത്തു. ഫൈനല്‍ വിസിലിന് രണ്ടു മിനിറ്റുള്ളപ്പോള്‍ ക േസമിറോയുടെ ഗോള്‍ റയലിനു നേരിയ ജയം സമ്മാനിച്ചു.
പലെര്‍മോയെയാണ് നാപ്പോളി 1-0നു കീഴടക്കിയത്. 23ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വയ്‌നാണ് ടീമിന്റെ വിജയഗോള്‍ നേടിയത്.
Next Story

RELATED STORIES

Share it