റയലിനും ഇന്ററിനും ജയം

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ മുന്‍ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡും ഇറ്റാലിയന്‍ ലീഗില്‍ മുന്‍ കിരീട വിജയികളായ ഇന്റര്‍മിലാനും വിജയത്തോടെ മുന്നേറ്റം നടത്തി.
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യ പാദത്തില്‍ വോള്‍ഫ്‌സ്ബര്‍ഗിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ റയല്‍ സ്പാനിഷ് ലീഗില്‍ തകര്‍പ്പന്‍ വിജയത്തോടെ കസറുകയായിരുന്നു. ഇന്നലെ നടന്ന 32ാം റൗണ്ട് മല്‍സരത്തില്‍ ഐബറിനെയാണ് എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് സ്വന്തം തട്ടകത്തില്‍ റയല്‍ തകര്‍ത്തുവിട്ടത്. റയലിനു വേണ്ടി ജെയിംസ് റോഡ്രിഗസ് (അഞ്ചാം മിനിറ്റ്), ലുകാസ് (18), ക്രിസ്റ്റിയാനോ റൊണാള്‍ഡോ (19), ജെസെ (39) എന്നിവരാണ് സ്‌കോര്‍ ചെയ്തത്.
അതേസമയം, ഫിയൊറെന്റീനയെയാണ് എതിരില്ലാത്ത ഒരു ഗോളുകള്‍ക്ക് ഇന്റര്‍ മറികടന്നത്. 74ാം മിനിറ്റില്‍ മൗറോ ഐക്കാര്‍ഡിയാണ് ഇന്ററിന്റെ വിജയഗോള്‍ നേടിയത്. ജയത്തോടെ ഫിയൊറെന്റീനയെ പിന്തള്ളി പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് കയറാനും ഇന്ററിനായി.
Next Story

RELATED STORIES

Share it