Flash News

റമാദിക്കായി ഇറാഖില്‍ ഐഎസ്സും സൈന്യവും തമ്മില്‍ പോരാട്ടം

റമാദിക്കായി ഇറാഖില്‍ ഐഎസ്സും സൈന്യവും തമ്മില്‍ പോരാട്ടം
X
ramadi

റമാദി: ഐഎസ്സിന്റെ അധീനതയിലുള്ള റമാദി നഗരം തിരിച്ചുപിടിക്കാനായി ഇറാഖില്‍ ഐഎസ്സും സൈന്യവും തമ്മില്‍ കനത്ത പോരാട്ടം. സൈന്യത്തിനെതിരേ ഐഎസ്സ് കനത്ത ചെറുത്തു നില്‍പ്പ് നടത്തുന്നതായാണ് റിപ്പോര്‍ട്ട്. നിലവില്‍ 14 മരിച്ചു. റമാദിക്കടുത്തുള്ള രണ്ടു ജില്ലകള്‍ സൈന്യം പിടിച്ചെടുത്തു.

റമാദി നഗരത്തിലേക്കുള്ള ഐ എസ്സ് തകര്‍ത്ത യൂഫ്രിട്ടീസ് നദിയുടെ പാലം  കടന്നു സൈന്യം റമാദി നഗരത്തിലേക്ക് പ്രവേശിച്ചിട്ടുണ്ട്.കഴിഞ്ഞ മെയ്യ് മാസത്തിലാണ് റമാദി നഗരം ഐഎസ്സ് പിടിച്ചെടുത്തത്. അടുത്ത നാലു ദിവസത്തിനുള്ള റമാദിയുടെ പൂര്‍ണ്ണ നിയന്ത്രണം സൈന്യത്തിനാവുമെന്ന് ഇറാഖ് സൈന്യക വക്താവ് സാബാ അല്‍ നോമാന്‍ പറഞ്ഞു.
തിങ്കളാഴ്ച മുതലാണ് റമാദി നഗരത്തിനായുള്ള സൈന്യത്തിന്റെ ആക്രമണം തുടങ്ങിയത്.
Next Story

RELATED STORIES

Share it