റമാദിയിലെ ഐഎസ് പ്രത്യാക്രമണം; 12 മരണം

ബഗ്ദാദ്: തിക്‌രീത്തിനു പ്രാന്തഭാഗത്തുള്ള യുഎസ് മുന്‍ സൈനിക താവളമായ ക്യാംപ് സ്പീഷറിനു നേരെയുണ്ടായ ഐഎസ് പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ടത് 12 സുരക്ഷാ സൈനികര്‍. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.
ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ ആള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാംപിന്റെ പടിഞ്ഞാറന്‍ കവാടങ്ങളില്‍ അഞ്ചോളം സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഐഎസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പോലിസില്‍ പുതുതായി ചേര്‍ന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും. റമാദിയുടെ ഉള്‍ഭാഗങ്ങളില്‍ ഐഎസ് ശക്തമായ പ്രത്യാക്രമണം തുടരുന്നതിനിടെയാണ് ആക്രമണം.
റമാദിയിലെ മധ്യ, വടക്കുകിഴക്കന്‍ ജില്ലകളില്‍ കനത്ത പോരാട്ടം തുടരുകയാണെന്നു ബിബിസി പ്രതിനിധി തോമസ് ഫെസി റിപോര്‍ട്ട് ചെയ്യുന്നു. ഇറാഖി സൈന്യത്തിന് ആള്‍നാശം ഉണ്ടായതായും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ആഴ്ച റമാദി മോചിപ്പിച്ചതായി ഇറാഖി സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it