Flash News

റമദാന്‍ സംഭാവനയായി ബിറ്റ്‌കോയിനും സ്വീകരിക്കുന്ന പള്ളി

റമദാന്‍ സംഭാവനയായി ബിറ്റ്‌കോയിനും സ്വീകരിക്കുന്ന പള്ളി
X

ലണ്ടന്‍: ദാനധര്‍മങ്ങളുടെ മാസമായ റമദാനില്‍ സംഭാവന സ്വീകരിക്കുന്നതിന് പണവും ചെക്കും ഓണ്‍ലൈന്‍ മാര്‍ഗവുമൊക്കെ സംഘടനകളും മസ്ജിദുകളും സ്വീകരിക്കുന്നുണ്ട്. എന്നാല്‍, കിഴക്കന്‍ ലണ്ടനിലെ ഡാസ്റ്റണിലെ ഷക്ക്ള്‍വെല്‍ ലൈന്‍ മസ്ജിദ് അധികൃതര്‍ സംഭാവന സ്വീകരിക്കാ കണ്ടെത്തിയത് പുതിയൊരു മാര്‍ഗമാണ്. പണത്തിനും ചെക്കിനുമൊക്കെ പുറമേ  ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോകറന്‍സികളും ഈ പളളിയില്‍ സംഭാവന സമര്‍പ്പിക്കാം. ബിറ്റ്‌കോയിന്‍ കൈവശമുള്ളവര്‍ക്ക് അത് ബ്രിട്ടീഷ് പൗണ്ടിലേക്കോ ഡോളറിലേക്കോ മാറ്റാന്‍ പല ബുദ്ധിമുട്ടുകളും ഉണ്ട്. ഇത് കണ
ക്കിലെടുത്ത് ഇവ മാറുന്ന ചെലവുകള്‍ തങ്ങള്‍ ഏറ്റെടുക്കുമെന്ന് മസ്ജിദ് അധികൃതര്‍ പറയുന്നു.  ക്രിപ്‌റ്റോകറന്‍സി വിദഗ്ധനായ ലുകാസ് മുസിയല്‍ ആണ് പളളിക്കു വേണ്ടി ഈ സംവിധാനം ഒരുക്കിയത്.

സംഭാവന നല്‍കുന്നവര്‍ക്ക് വെറുമൊരു ക്ലിക്കിന്റെ പണിയെ ഉള്ളൂ. ക്രിപ്‌റ്റോകറന്‍സി മസ്ജിദിന്റെ അക്കൗണ്ടിലെത്തുമെന്ന് മുസിയല്‍ പറയുന്നു. നേരത്തെ ബിറ്റ്‌കോയിന്‍ സംഭാവനായായി സ്വീകരിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്ന് ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി വ്യക്തമാക്കിയിരുന്നു. എന്നാല്‍  ബിറ്റ്‌കോയിന്‍ മറ്റു കറന്‍സികളെ പോലെ തന്നെയാണെന്നാണ് ഷേക്ക്ള്‍വെല്‍ പളളി ഇമാം അബ്ദല്ല അദെയ്മിയുടെ വാദം. ബിറ്റ്‌കോയിന്‍ സ്വീകരിച്ചു തുടങ്ങിയതോടെ കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ സംഭാവന വരുന്നുണ്ടെന്നും മസ്ജിദ് അധികൃതര്‍ പറയുന്നു.
Next Story

RELATED STORIES

Share it