Flash News

റമദാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം

റമദാന്‍ വ്രതാനുഷ്ഠാനക്കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനം
X


തിരുവനന്തപുരം: റമദാന്‍ വ്രതവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ എല്ലാ മഹല്ലുകളും ഗ്രീന്‍ പ്രോട്ടോകോള്‍ നിര്‍ദേശം ഉള്‍ക്കൊണ്ട് നോമ്പുതുറകളെയും ഇഫ്താര്‍ വിരുന്നുകളെയും ഹരിതാഭമാക്കണമെന്ന് മന്ത്രി ഡോ.കെ ടി ജലീല്‍. വിവിധ മുസ്്‌ലിം സംഘടനാ ഭാരവാഹികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംരംഭങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളും ഗ്രീന്‍പ്രോട്ടോകോള്‍ പാലിക്കുമെന്നും ചടങ്ങില്‍ പങ്കെടുത്ത മുസ്്‌ലിം നേതാക്കള്‍ വ്യക്തമാക്കി. ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുമ്പോള്‍ ആവശ്യമുളള കഴുകി ഉപയോഗിക്കാന്‍ കഴിയുന്ന സ്റ്റീല്‍ സിറാമിക് പ്ലേറ്റുകള്‍, ഗ്ലാസുകള്‍, പാത്രങ്ങള്‍ തുടങ്ങിയവയുടെയും വെള്ളത്തിന്റെയും ലഭ്യത ഉറപ്പാക്കണമെന്നും അഭിപ്രായം ഉയര്‍ന്നു.  സാമൂഹിക ക്ഷേമ, ന്യൂനപക്ഷ വകുപ്പ് സെക്രട്ടറി ഷാജഹാന്‍, പ്രഫ. പിഒജെ ലബ്ബ, അഷ്‌റഫ് മൗലവി, എച്ച് ഷാഹിര്‍ മൗലവി, കരമന മാഹിന്‍, എം അലിയാരുകുട്ടി, എം ടി അബ്ദുല്‍ സമദ് സല്ലമി, ഡോ.ഹുസൈന്‍ മടവൂര്‍, കെ മോയീന്‍കുട്ടി മാസ്റ്റര്‍,  കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, വി പി സുഹൈബ് മൗലവി, വഖഫ് ബോര്‍ഡ് തിരുവനന്തപുരം ഡിവിഷന്‍ പ്രതിനിധി എ ഹസീബ്, സംസ്ഥാന ശുചിത്വമിഷന്‍ ഉദ്യോഗസ്ഥരായ ജോസഫ്, അമീര്‍ഷ, ബിഥുന്‍  പങ്കെടുത്തു.

Next Story

RELATED STORIES

Share it