Flash News

റമദാന്‍ വ്രതത്തിന് ഇന്നു തുടക്കം

റമദാന്‍ വ്രതത്തിന് ഇന്നു തുടക്കം
X


പി സി  അബ്ദുല്ല
കോഴിക്കോട്: വിശ്വാസികളുടെ ഹൃദയപൂര്‍വമായ കാത്തിരിപ്പിലേക്ക് വാഗ്ദത്തമാസം വന്നെത്തി. ആകാശത്ത് വിശുദ്ധ റമദാന്റെ പിറവി കണ്ടു. ഇനി നന്മകളാല്‍ അമേയവും പുണ്യങ്ങളാല്‍ അപരിമേയവും പ്രാര്‍ഥനകളാല്‍ പ്രഘോഷിതവുമാകുന്ന ദിനരാത്രങ്ങള്‍.കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ ഇന്ന് റമദാന്‍ ഒന്നായി ഖാസിമാരും നേതാക്കളും അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍, മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍, തിരുവനന്തപുരം വലിയ ഖാസി ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്‌റ മൗലവി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി, കണ്ണൂര്‍, പാലക്കാട്, തൃശൂര്‍ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കെ പി ഹംസ മുസ്‌ല്യാര്‍, എന്‍ അലി മുസ്‌ല്യാര്‍ കുമരംപുത്തൂര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, വി എം മൂസാ മൗലവി, എം മുഹമ്മദ് മദനി, പാണക്കാട് നാസിര്‍ അബ്ദുല്‍ഹയ്യ് തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പൊന്നാനി മഖ്ദൂം എം പി മുത്തുക്കോയ തുടങ്ങിയവരാണ് ഇന്നു നോമ്പ് ആരംഭമായി പ്രഖ്യാപിച്ചത്.ഗള്‍ഫ് നാടുകളിലും ഇന്നാണ് വ്രതാരംഭം. അളവറ്റ ആത്മചൈതന്യവുമായാണ് വിശ്വാസികള്‍ റമദാനെ നെഞ്ചേറ്റുന്നത്. അടിയാറുകളുടെ പ്രാര്‍ഥനകളില്‍ അല്ലാഹു അത്യുദാരനാവുന്ന മാസം, ആയിരം മാസങ്ങളേക്കാള്‍ ശ്രേഷ്ഠമായ വിധിനിര്‍ണയ രാവ് ഉള്‍പ്പെട്ട മാസം, വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായ മാസം, സര്‍വലോകങ്ങള്‍ക്കും കാരുണ്യമായി പ്രവാചകന്‍ മുഹമ്മദ് നബി നിയോഗിക്കപ്പെട്ട മാസം...പ്രാര്‍ഥനകളില്‍ മുഴുകുന്നതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സഹജീവിസ്‌നേഹത്തിന്റെയും പുതു പ്രതിജ്ഞകള്‍ കൂടി ഏറ്റെടുത്താണ് മുസ്‌ലിം ലോകം റമദാനെ വരവേല്‍ക്കാന്‍ കാത്തിരുന്നത്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെ വിപുലമായ ജീവകാരുണ്യ പദ്ധതികളാണ് സജ്ജമായിട്ടുള്ളത്.
Next Story

RELATED STORIES

Share it