റമദാന്‍ മാസപ്പിറവി അറിയിക്കണം

തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ എവിടെയെങ്കിലും റമദാന്‍ മാസപ്പിറവി ദൃശ്യമായാല്‍ താഴെകാണുന്ന നമ്പരില്‍ അറിയിക്കണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും കേരളാ മുസ്‌ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും അറിയിച്ചു. ഫോണ്‍: 9847075786, 9847844744. ഇന്ന് (ശഅ്ബാന്‍ 29 ഞായര്‍) റമദാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ (0483 2836700), സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്‌ല്യാര്‍ (9447630238), സമസ്ത ട്രഷറര്‍ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (9446629450), കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (9447172149), നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ (9447405099) എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it