Pravasi

റമദാന്‍ നൈറ്റ് മാര്‍ക്കറ്റിന് തുടക്കമായി

റമദാന്‍ നൈറ്റ് മാര്‍ക്കറ്റിന് തുടക്കമായി
X
H.E

ദുബയ്: ദുബയുടെ ഏറ്റവും വലിയ നിശാ വിപണിയെന്നറിയപ്പെടുന്ന റമദാന്‍ നൈറ്റ് മാര്‍ക്കറ്റിന് വേള്‍ഡ് ട്രേഡ് സെന്ററിലെ സാബീല്‍ അഞ്ചാം നമ്പര്‍ ഹാളില്‍ തുടക്കമായി. ദുബയ്് സാമ്പത്തിക വികസന വകുപ്പ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി ഉദ്ഘാടനം ചെയ്തു. മൂന്നൂറിലേറെ പ്രദര്‍ശകര്‍ പങ്കെടുക്കുന്ന വിപണി രാത്രി എട്ടു മുതല്‍ പുലര്‍ച്ചെ രണ്ടു വരെയാണ് പ്രവര്‍ത്തിക്കുക.

Shopping-enthusiasts-at-Ram

അഞ്ച് ദിര്‍ഹമാണ് പ്രവേശന നിരക്ക്. അഞ്ച് വയസിന് താഴെയുള്ളവര്‍ക്ക് പ്രവേശനം സൗജന്യമാണ്. ദശദിന പരിപാടിയില്‍ ഒരു ലക്ഷം പേര്‍ സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകരായ സുമാന എക്‌സിബിഷന്‍സ് ബ്രാന്‍ഡ് മാനേജര്‍ സാമന്ത കോര്‍ഡീറോ മിറാന്‍ഡ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, വീട്ടുപകരണങ്ങള്‍, ആരോഗ്യ-സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങള്‍, സുഗന്ധ ദ്രവ്യങ്ങള്‍, ഇലക്‌ട്രോണിക്‌സ്, കളിപ്പാട്ടങ്ങള്‍, കരകൗശല വസ്തുക്കള്‍, ഓട്ടമൊബൈല്‍ ഉല്‍പന്നങ്ങള്‍, വിനോദ സഞ്ചാര-മെഡിക്കല്‍ വിഭാഗങ്ങള്‍ എന്നിവയുടെ ഔട്‌ലെറ്റുകളില്‍ വിലക്കുറവില്‍ ഷോപ്പിംഗ് നടത്താം.

Food-stalls-at-Ramadan-Nigh

വൈവിധ്യങ്ങളായ ഭക്ഷണ ശാലകളാണ് മറ്റൊരു പ്രത്യേകത. ഇവിടെ ഇരുന്ന് കഴിക്കാനുള്ള സൗകര്യവുമുണ്ട്. കൂടാതെ, സൗജന്യ ആരോഗ്യ പരിശോധനയും കുടുംബങ്ങള്‍ക്ക് ഒന്നടങ്കം വിനോദങ്ങളിലേപ്പെടാനുള്ള സൗകര്യങ്ങളും ഉണ്ട്. സന്ദര്‍ശകര്‍ക്ക് നറുക്കെടുപ്പിലൂടെ വിമാന ടിക്കറ്റുകളടക്കം ആകര്‍ഷക സമ്മാനങ്ങളും വിതരണം ചെയ്യുന്നു.
Next Story

RELATED STORIES

Share it