kozhikode local

റമദാന്‍ അവസാനത്തിലേക്ക്: ഇഫ്താര്‍ സംഗമങ്ങളുമായി സംഘടനകള്‍



താമരശ്ശേരി: റമദാന്‍ മാസം വിടപറയാന്‍ ദിനങ്ങള്‍ മാത്രം അവശേഷിച്ചിരിക്കെ നാടെങ്ങും ഇഫ്താര്‍ സംഗമങ്ങളും നോമ്പുതുറയും സജീവം. നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ച ഇഫ്താര്‍ മീറ്റ് അഡ്വ. പിടിഎ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. കരീം പുതുപ്പാടി അധ്യക്ഷത വഹിച്ചു. ഒ പി െഎ കോയ, എം എസ് മുഹമ്മദ്, കുട്ടിമോന്‍, എ പി മുസ്തഫ, സെബാസ്റ്റ്യന്‍ സംസാരിച്ചു. നന്മ കൊടുവള്ളിയുടെ ആഭിമുഖ്യതില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ കാരാട്ട് റസ്സാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പിടിഎ റഹീം എംഎംല്‍എ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി താമരശ്ശേരി ഏരിയ സംഘടിപ്പിച്ച മീറ്റ് കാരാട്ട് റസ്സാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ആര്‍ കെ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ഈങ്ങാപ്പുഴ ടി കെ ട്രസ്റ്റ് സ്‌കൂളില്‍ നടന്ന ഇഫ്താര്‍ സംഘമത്തില്‍ വിവിധ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചു. ഫാദര്‍ ജോസഫ് പുതിയ പറമ്പില്‍, ചേര്‍ത്തല ശ്രീ നാരായണന്‍ ആചാരി, നൗഫല്‍ സഖാഫി, അശ്‌റഫ് മൂത്തേടം എന്നിവര്‍ നേതൃത്വം നല്‍കി. പൂനൂര്‍ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഇഫ്താര്‍ മീറ്റ് കാരാട്ട് റസ്സാഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പിടിഎ റഹീം എംഎല്‍എ, മഹല്ല് ഖത്തീബ് ശഫി യമാനി സംസാരിച്ചു. ബാഫഖി തങ്ങള്‍ ട്രസ്റ്റ് നാലാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ ഇഫ്താര്‍ മീറ്റും റിലീഫ് വിതരണവും സി മോയിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it