Pravasi

റമദാനില്‍ ആരോഗ്യദായകമായ ഭക്ഷണം തിരഞ്ഞെടുക്കുന്നവര്‍ വര്‍ധിക്കുന്നു



ദോഹ: റമദാനില്‍ ആരോഗ്യദായകമായ ഭക്ഷണം തിരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതായി വിവിധ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. പഴം, ജ്യൂസ്, കട്ടിത്തൈര് എന്നിവക്ക് ആവശ്യക്കാര്‍ വര്‍ധിച്ചിട്ടുണ്ട്. പഞ്ചസാര കൂടുതലുള്ള ബോട്ടില്‍ ഡ്രിങ്ക്‌സിന്റെയും ഫ്‌ളേവറുകള്‍ ചേര്‍ത്ത പാനീയങ്ങളുടെയും വില്‍പ്പനയേക്കാള്‍ കൂടുതലാണ് ഇവയുടെത്.ബോട്ടില്‍ ജ്യൂസുകളുടെ വില്‍പ്പന പത്ത് ശതമാനം കൂടിയപ്പോള്‍ പഴങ്ങളുടെ വില്‍പ്പന 20 ശതമാനം വര്‍ധിച്ചു. റമദാന്റെ ആദ്യ ദിനങ്ങളില്‍ കാര്യമായ വര്‍ധനയുണ്ടായിട്ടില്ലെങ്കിലും ഇപ്പോള്‍ ഇരട്ടിയായിട്ടുണ്ടെന്ന് വിവിധ തരത്തിലുള്ള ഫ്രഷ് ജ്യൂസ് വില്‍ക്കുന്ന ഗ്രീന്‍ ജ്യൂസ് പ്രതിനിധി പറഞ്ഞു. ഫ്രഷ് ജ്യൂസിനും പഴങ്ങള്‍ക്കും നിരവധി പേരാണ് സമീപിക്കുന്നത്. അവ്കാഡോ, അത്തിപ്പഴം, തണ്ണിമത്തന്‍ തുടങ്ങിയവയുടെ വില്‍പ്പന വര്‍ധിച്ചിട്ടുണ്ട്. കുടുംബമില്ലാതെ താമസിക്കുന്നവരും നോമ്പെടുക്കാത്തവരും ചെറുകടികളും പാചകം ചെയ്ത ഭക്ഷണങ്ങളും കൂടുതലായി വാങ്ങുന്നുണ്ട്. ശരീരത്തില്‍ ജലാംശവും ലവണാംശവും കുറയുന്നതിനാല്‍ നോമ്പെടുക്കുന്നത് ചൂടുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുമെന്നും ഇത് മറികടക്കാന്‍ പഴങ്ങളും വെള്ളവും ധാരാളം കഴിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
Next Story

RELATED STORIES

Share it