Flash News

റബറിനെ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പ്രഖ്യാപനം

തൃശൂര്‍ : വിലത്തകര്‍ച്ച മൂലം ബുദ്ധിമുട്ടുന്ന കേരളത്തിലെ റബര്‍ കര്‍ഷകരെ സഹായിക്കാനായി റബറിനെ മേക്കിങ് ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കുമെന്ന് പ്രധാനമന്ത്രി. പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ മോഡി തൃശൂരില്‍ ബിജെപി പൊതുയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
റബറിന്റെ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.  റബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന നിരവധി പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കും.മത്സ്യബന്ധനതൊഴിലാളികള്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കുമെന്നും സ്റ്റാര്‍ട്ടപ്പ് പദ്ധതികളില്‍ വനിതകള്‍ക്കും ദളിതര്‍ക്കും പ്രാമുഖ്യം നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
2100കോടി രൂപ പ്രധാനമന്ത്രി മുദ്രയോജനയിലൂടെ കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കിയെന്ന്് മോഡി പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ആദ്യം നടപ്പിലാക്കിയത് കേരളത്തിലാണെന്നും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.
Next Story

RELATED STORIES

Share it