റബര്‍ വില: ജോസ് കെ മാണിക്ക് ഉറപ്പ് നല്‍കിയില്ലെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: റബര്‍ വിലത്തകര്‍ച്ചയുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിക്ക് ഉറപ്പുകളൊന്നും നല്‍കിയില്ലെന്ന് വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍. കാര്‍ഷികപ്രശ്‌നങ്ങള്‍ കേള്‍ക്കുക മാത്രമാണു ചെയ്തത്. റബര്‍ പുനരുജ്ജീവനപദ്ധതിക്കായി 500 കോടി രൂപ അനുവദിക്കുന്നതു സംബന്ധിച്ച ശുപാര്‍ശ ധനകാര്യമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. റബര്‍ വിഷയത്തില്‍ കേരളത്തില്‍നിന്ന് എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വന്നുകണ്ടു നിവേദനം നല്‍കിയിട്ടുണ്ട്. അതുപോലെ തന്നെയാണ് ജോസ് കെ മാണിയും വന്നുകണ്ടതെന്നും മന്ത്രി വിശദീകരിച്ചു.
റബര്‍ വിലത്തകര്‍ച്ചയ്ക്ക് പരിഹാരം കാണുന്നതിന് കേന്ദ്രം 500 കോടി രൂപ അനുവദിക്കുന്നതു സംബന്ധിച്ച ശുപാര്‍ശ ധനകാര്യമന്ത്രാലയത്തിന് ഉടന്‍ കൈമാറുമെന്ന് വാണിജ്യമന്ത്രി നിര്‍മലാ സീതാരാമന്‍ തനിക്ക് ഉറപ്പുനല്‍കിയതായി ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടിരുന്നു. റബര്‍ ഇറക്കുമതി നിയന്ത്രിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയെന്നും ജോസ് കെ മാണി പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it