റബര്‍ ബോര്‍ഡില്‍ വിജിലന്‍സ് വാരാചരണം

കോട്ടയം: സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശാനുസരണം റബര്‍ബോര്‍ഡില്‍ 26 മുതല്‍ 31 വരെ വിജിലന്‍സ് വാരം ആചരിക്കും.
26ന് രാവിലെ 11ന് റബര്‍ബോര്‍ഡിന്റെ എല്ലാ ഓഫിസുകളിലും ജീവനക്കാര്‍ അഴിമതിവിരുദ്ധ പ്രതിജ്ഞയെടുക്കും. ബോര്‍ഡിന്റെ കേന്ദ്ര ഓഫിസില്‍ നടക്കുന്ന ചടങ്ങില്‍ റബര്‍ ബോര്‍ഡ് ചെയര്‍മാനും മറ്റ് ഓഫിസുകളില്‍ അതത് ഓഫിസ് മേധാവികളും ജീവനക്കാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പ്രതിജ്ഞയ്ക്കുശേഷം ബോര്‍ഡിന്റെ കേന്ദ്ര ഓഫിസില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എംജി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരിക്കും. വനിതാകമ്മീഷന്‍ അംഗം ഡോ. ജെ പ്രമീളാ ദേവി പ്രഭാഷണം നടത്തും. ഇന്ത്യന്‍ റബര്‍ ഗവേഷണകേന്ദ്രത്തില്‍ 30ന് രാവിലെ 10നു നടക്കുന്ന സമാപനസമ്മേളനത്തില്‍ ജ. കെ ടി തോമസ് മുഖ്യഭാഷണം നടത്തും.
റബര്‍ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ ജയതിലക് അധ്യക്ഷത വഹിക്കും. ഈ വര്‍ഷത്തെ വാരാചരണത്തിന്റെ ഭാഗമായി റബര്‍ബോര്‍ഡിന്റെ മധ്യമേഖലാ ഓഫിസുകളിലെയും സ്‌പൈസസ് ബോര്‍ഡിലെയും മറ്റു കേന്ദ്രഗവണ്‍മെന്റ് സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, റബറുല്‍പാദകസംഘങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ക്കായി ബോര്‍ഡിന്റെ കോട്ടയത്തെ കേന്ദ്ര ഓഫിസില്‍ 27ന് 'അഴിമതി നിര്‍മാര്‍ജനത്തിന് ഇപ്പോഴത്തെ വിജിലന്‍സ് സംവിധാനം പര്യാപ്തമോ?' എന്ന വിഷയത്തില്‍ ഡിബേറ്റ് നടത്തും.
ഓരോ സ്‌കൂള്‍/കോളജില്‍നിന്നും ഓരോ വിഭാഗത്തിലും (ഹയര്‍ സെക്കണ്‍ണ്ടറി, കോളജ്) രണ്ടു വിദ്യാര്‍ഥികള്‍ക്ക് വീതം മല്‍സരത്തില്‍ പങ്കെടുക്കാം.
Next Story

RELATED STORIES

Share it