റബര്‍ ഉല്‍പന്നങ്ങളുടെ ഗുണനിലവാരനിയന്ത്രണം: റബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു

കോട്ടയം: റബറിന്റെയും റബറുല്‍പന്നങ്ങളുടെയും പരിശോധന, ഗുണനിലവാരനിയന്ത്രണം എന്നിവയില്‍ റബര്‍ ബോര്‍ഡ് പരിശീലനം നല്‍കുന്നു.വിവധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിശീലനം ജനുവരി 18 മുതല്‍ 22 വരെ കോട്ടയത്തുള്ള റബര്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കും. പരിശീലന ഫീസ് 5000 രൂപ (14.5 ശതമാനം സേവനനികുതി പുറമെ). താമസസൗകര്യത്തിന് പ്രതിദിനം 250 രൂപ അധികം നല്‍കണം.
പട്ടികജാതി-പട്ടിക വര്‍ഗത്തില്‍പെട്ടവര്‍ക്ക് ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം ഫീസില്‍ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. പ്രതിരോധ മേഖലയിലെ പരിശോധനശാലകളില്‍നിന്നുള്ളവര്‍, റബര്‍ വ്യവസായങ്ങളുമായി ബന്ധപ്പെട്ടവ ര്‍, മറ്റു ഗവേഷണശാലകളില്‍നിന്നുള്ളവര്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പരിശീലനഫീസ് ഡയറക്ടര്‍ (ട്രെയിനിങ് ) എന്ന പേരില്‍ കോട്ടയത്തു മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് ആയോ, മണിയോര്‍ഡര്‍ ആയോ ഡയറക്ടര്‍ (ട്രെയിനിങ്), റബര്‍ബോര്‍ഡ് പിഒ, കോട്ടയം-9, കേരളം എന്ന വിലാസത്തില്‍ അയക്കണം.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ (ഐഎഫ്എസ്‌കോഡ് ഇആ കച 0284156)യുടെ 1450300184 എന്ന അക്കൗണ്ട് നമ്പറിലേക്ക് നേരിട്ടും ട്രാന്‍സ്ഫര്‍ ചെയ്യാം. അപേക്ഷയില്‍ പണമടച്ച രീതി, രസീതിന്റെ നമ്പര്‍, തിയ്യതി തുടങ്ങിയ വിശദാംശങ്ങളും അപേക്ഷകന്റെ ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണം. വിവരങ്ങള്‍ ഇമെയിലായി training@rubberboard. org.in ലേക്ക് നേരിട്ടയക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0481-2353325,2353127.
Next Story

RELATED STORIES

Share it