Kottayam Local

റബര്‍കര്‍ഷകപ്രതിസന്ധി : എംഎല്‍എമാര്‍ സമരം ചെയ്യണമെന്ന് മാമ്മൂട്ടില്‍ കര്‍ഷകസമരം



ചങ്ങനാശേരി: റബര്‍ബോര്‍ഡ് ഫീല്‍ഡ്, റീജ്യനല്‍ ഓഫിസുകള്‍ പൂട്ടിയ നടപടി പിന്‍വലിക്കുക, ആവര്‍ത്തന, പുതുകൃഷി സബ്‌സിഡി പുനസ്ഥാപിക്കുക, റബര്‍ ഉത്തേജക തുക 200 രൂപയാക്കി നിശ്ചയിക്കുക, റബര്‍ ഇറക്കുമതി നിരോധിക്കുക തുടങ്ങി 15 ഈ ആവശ്യങ്ങള്‍ ഉന്നയിച്ച്് കര്‍ഷകവേദിയുടെ നേതൃത്വത്തില്‍ കര്‍ഷക കൂട്ടായ്മയും റബര്‍ഷീറ്റ് കത്തിക്കല്‍ സമരവും സംഘടിപ്പിക്കുന്നു. റബര്‍ക്ഷീര കാര്‍ഷിക മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്തെ എംഎല്‍എമാര്‍ ഒരുമിച്ച് ഡല്‍ഹിയില്‍ പോയി സമരം ചെയ്യുവാന്‍ തയ്യാറാവണമെന്നും ജൂണ്‍ 8ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനം ഡല്‍ഹി സമരം തീരുമാനിക്കണമെന്നും കര്‍ഷകവേദി പ്രസിഡന്റ് വി ജെ ലാലി, സെക്രട്ടറി ബാബു കുട്ടന്‍ചിറ എന്നിവര്‍ ആവശ്യപ്പെട്ടു.റബര്‍ കാര്‍ഷികമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മാമ്മൂട്ടില്‍ നാളെ വൈകീട്ട് അഞ്ചുമണിക്ക് കര്‍ഷകകൂട്ടായ്മയും റബര്‍ഷീറ്റ് കത്തിയ്ക്കല്‍ സമരവും നടത്തുമെന്ന് സമരസമിതി പ്രസിഡന്റ് ജോയിസ് ജോസഫ്, വൈസ് പ്രസിഡന്റ് പ്രഫ. കുരിയാക്കോസ് അലക്‌സാണ്ടര്‍, കണ്‍വീനര്‍ തങ്കച്ചന്‍ മണമേല്‍ എന്നിവര്‍ അറിയിച്ചു.ജൂണ്‍ 30 വരെ വിവിധ കേന്ദ്രങ്ങളില്‍ റബര്‍ഷീറ്റ് കത്തിയ്ക്കല്‍ സമരം സംഘടിപ്പിക്കാനാണ് തീരുമാനം.
Next Story

RELATED STORIES

Share it