kasaragod local

റഫ്‌സീനയുടെ മരണം: ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു



ഉരുവച്ചാല്‍: പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശേഷം ആത്മഹത്യ ചെയ്ത റഫ്‌സീന എഴുതിയ കുറിപ്പ് കണ്ടെടുത്തി. എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാന്‍ പറഞ്ഞത് ആരും ചെവി കൊണ്ടില്ലല്ലോ? എന്നാണ് കുറിപ്പിലുള്ളത്. നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും അഭിനന്ദനങ്ങള്‍ക്കിടയില്‍ നിന്ന് റഫ്‌സീന എന്തിന് മരണത്തിലേക്ക് നടന്നെന്നതു സംബന്ധിച്ച ദുരൂഹത ഇതുവരെ വിട്ടുമാറിയിട്ടില്ല.ബുധനാഴ്ച വൈകീട്ട് 4നാണ് പെണ്‍കുട്ടി തൂങ്ങിമരിച്ച വിവരം പുറത്തുവന്നത്. പോലിസ് സ്ഥലത്തെത്തിയെങ്കിലും എസ്‌ഐ സ്ഥലത്തെത്തിയത് വൈകീട്ട് ആറോടെയാണ്. ഉരുവച്ചാലില്‍ ഉപതിരഞ്ഞെടുപ്പ് നടക്കു ന്നതിനാലാണ് എസ്‌ഐ സ്ഥലത്തെത്താന്‍ വൈകിയത്. വൈകീട്ട് 6 മണി കഴിഞ്ഞതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കാനാവാത്തതിനെ തുടര്‍ന്നാണ് ഇന്നലെ രാവിലെ ഇന്‍ക്വസ്റ്റ് നടത്തിയത്.
Next Story

RELATED STORIES

Share it