റഫേല്‍ യുദ്ധവിമാന അഴിമതിക്കു പിന്നില്‍ നരേന്ദ്ര മോദി: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാന അഴിമതിക്കു പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇടപാടിനെക്കുറിച്ച് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ തയ്യാറാവാത്തതിന് പിന്നാലെയാണ് രാഹുല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. മോദി തനിച്ച് പാരിസില്‍ പോയി റഫേല്‍ കരാറില്‍ ഒപ്പിടുവിക്കുകയായിരുന്നുവെന്ന് രാഹുല്‍ ആരോപിച്ചു. അഴിമതിക്കുപിന്നില്‍ മോദി മാത്രമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.  റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനു ചെലവിട്ട തുക എത്രയെന്നു പറയാന്‍ പ്രതിരോധമന്ത്രാലയം തയാറാവുന്നില്ല. എന്താണതിന്റെ അര്‍ഥം, ഇടപാടില്‍ അഴിമതിയുണ്ടെന്നാണ്. മോദി നേരിട്ട് പാരിസില്‍ പോയാണ് ഉടമ്പടിയില്‍ മാറ്റം വരുത്തിയത്. രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം ഇതറിയാമെന്നും രാഹുല്‍  പറഞ്ഞു. ചോദ്യങ്ങളുയര്‍ത്തുന്നവരെ സര്‍ക്കാര്‍ ദേശവിരുദ്ധരായി മുദ്ര കുത്തുകയാണ്.  റഫേല്‍ ഇടപാട് രാജ്യത്തിന്റെ രഹസ്യമാണെന്ന നിര്‍മല സീതാരാമന്റെ വാദത്തെയും രാഹുല്‍ പരിഹസിച്ചു.
Next Story

RELATED STORIES

Share it