Flash News

റഫേല്‍ കരാറില്‍ അഴിമതിയില്ല: നിര്‍മല സീതാരാമന്‍

റഫേല്‍ കരാറില്‍ അഴിമതിയില്ല: നിര്‍മല സീതാരാമന്‍
X


ന്യൂഡല്‍ഹി:ഫ്രാന്‍സുമായുള്ള റഫേല്‍ വിമാന കരാറില്‍ യാതൊരു വിധ അഴിമതിയുമില്ലെന്ന് കേന്ദ്രപ്രധിരോത മന്ത്രി നിര്‍മല സീതാരമന്‍.കരാറില്‍ അഴിമതിയില്ല,ആരോപണങ്ങളെല്ലാം തന്നെ രാഷ്ട്രീയ പ്രേരിതമാണ്, റാഫേല്‍ ജെറ്റുകളുടെ കരാര്‍ വിലയെ സംബന്ധിച്ച് നടക്കുന്ന താരതമ്യങ്ങളെല്ലാം തന്നെ വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നും മന്ത്രി പറഞ്ഞു.റഫേല്‍ കരാറില്‍ ഒരു അഴിമതിയും നടന്നിട്ടില്ലെന്ന് എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മുന്നില്‍ വെച്ച് ഞാന്‍ ഉറപ്പ് തരികയാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.എന്‍ഡിഎ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രതിരോധ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇ്ക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
2016 ലാണ് 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങിക്കാന്‍ ഇന്ത്യ ഫ്രാന്‍സുമായി 58000 കോടി രൂപയുടെ കരാറുണ്ടാക്കിയത്.പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പാരിസ് സന്ദര്‍ശന വേളയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.കരാര്‍ പ്രകാരം 2019 സെപ്റ്റംബറോടെ വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് കരുതപെടുന്നത്.
Next Story

RELATED STORIES

Share it