Flash News

റഫേല്‍ കരാര്‍ മോദി തന്റെ സുഹൃത്തിനു വേണ്ടിയാണ് മാറ്റിയതെന്ന് രാഹുല്‍

റഫേല്‍ കരാര്‍ മോദി തന്റെ സുഹൃത്തിനു വേണ്ടിയാണ് മാറ്റിയതെന്ന് രാഹുല്‍
X


ഹോസ്പറ്റ് (കര്‍ണാടക): മോദി സ്വന്തം സുഹൃത്തിനു വേണ്ടിയാണ് റഫേല്‍ കരാര്‍ മാറ്റിയതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിനിടെയായിരുന്നു ഈ കരാര്‍ മാറ്റമെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണത്തിനു തുടക്കമിട്ട് സംസാരിക്കവേയാണ് രാഹുല്‍ മോദിക്കെതിരേ ആഞ്ഞടിച്ചത്. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടു പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നരേന്ദ്രമോദി തയ്യാറാവുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. റഫേല്‍ കരാര്‍ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളിലൊന്നാണ്. റഫേല്‍ കരാര്‍ ആദ്യം നല്‍കിയത് ബംഗളൂരു ആസ്ഥാനമായുള്ള ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിനാണ്.
അവരാണ് 70 വര്‍ഷമായി ഇന്ത്യന്‍ വ്യോമസേനയ്ക്കു വിമാനങ്ങള്‍ നിര്‍മിച്ചുനല്‍കുന്നത്. എന്നാല്‍, മോദി സ്വന്തം താല്‍പര്യം വച്ചു കരാറില്‍ മാറ്റം വരുത്തി. ഇക്കാര്യത്തില്‍ മൂന്നു ചോദ്യങ്ങള്‍ക്ക് മോദി ഉത്തരം നല്‍കണം. തന്റെ സുഹൃത്തിന് കരാര്‍ മാറ്റിനല്‍കിയത് എന്ത് അടിസ്ഥാനത്തിലാണ്? സുഹൃത്തിന് മെച്ചമല്ലാതെ എന്താണ് നേട്ടം.
പുതിയ കരാര്‍ പഴയ കരാറിനേക്കാള്‍ ലാഭകരമായിരുന്നോ എന്നും കരാര്‍ മാറ്റുന്നതിന് കാബിനറ്റില്‍ നിന്ന് അനുമതി വാങ്ങിയിരുന്നോ എന്നും മോദി ഉത്തരം പറയണം. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനു നന്ദിപറഞ്ഞ് ഒരു മണിക്കൂറോളം സംസാരിച്ചു. എന്നാല്‍, മോദി റഫേലിനെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലെന്നും രാഹുല്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it