World

റഫേല്‍: ഇടപാട് അംബാനിയുടെ പേര് നിര്‍ദേശിച്ചത് ഇന്ത്യ: മുന്‍ ഫ്രഞ്ച് പ്രസിഡന്റ്്

പാരിസ്: റഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ പേര് നിര്‍ദേശിച്ചത് ഇന്ത്യയാണെന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റ്് ഫ്രാന്‍കോയിസ് ഹൊളാന്‍ദെ. മീഡിയാ പാര്‍ട്ട് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഹൊളാന്‍ദെ ഇക്കാര്യം വ്യക്തമാക്കിയത്്.
അമ്പാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ ഫ്രഞ്ച് ഗവണ്‍മെന്റിനോ വിമാന നിര്‍മാണക്കമ്പനിയായ ഡാസാള്‍ട്ടിനോ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും റിപോര്‍ട്ടില്‍ പറയുന്നു. കരാറിനായി അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് ഇന്ത്യയാണ്. തങ്ങള്‍ ആരെയും തിരഞ്ഞെടുത്തിട്ടില്ല. തങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ട കമ്പനിയുമായി ധാരണയുണ്ടാക്കുക മാത്രമാണ് ചെയ്തത്. കരാറുമായി ബന്ധപ്പെട്ട് കമ്പനി തന്നോട് ഒരിക്കല്‍ പോലും നന്ദി പറഞ്ഞിട്ടില്ലെന്നും ഹൊളാന്‍ദെ അറിയിച്ചു. എന്നാല്‍, റിലയന്‍സ് എന്റര്‍ടെയ്‌മെന്റ് ജൂലീ ഗായെറ്റുമായി സിനിമാ നിര്‍മാണ കരാറില്‍ ഒപ്പുവച്ചെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.
കരാറിന് റിലയന്‍സിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു രൂക്ഷമായ വിമര്‍ശനം നേരിടുന്നതിനിടെയാണ് ഹൊളാന്‍ദെയുടെ വെളിപ്പെടുത്തല്‍. കരാര്‍ നടപ്പാക്കാനാവശ്യമായ യോഗ്യത റിലയന്‍സിനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപി—ച്ചിരുന്നു. തങ്ങളെ കരാര്‍ ഏല്‍പ്പിച്ചതില്‍ ഇന്ത്യന്‍ സര്‍ക്കാരിനു പങ്കില്ലെന്നു വ്യക്തമാക്കി റിലയന്‍സും രംഗത്തെത്തിയിരുന്നു. ആരോപണം സര്‍ക്കാരും തള്ളിയിരിക്കുകയാണ്. പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നകാണ് ഹൊളാന്‍ദെയുടെ വെളിപ്പെടുത്തല്‍.
രണ്ടാം യുപിഎ സര്‍ക്കാരാണ് റഫേല്‍ ഇടപാടിന് തുടക്കം കുറിച്ചത്. 126 ജെറ്റ് വിമാനങ്ങള്‍ക്കായിരുന്നു കരാര്‍. ഇതില്‍ 18 എണ്ണം വ്യോമസേനയ്ക്ക് ദസോള്‍ട്ട് ഏവിയേഷന്‍ നേരിട്ട് നല്‍കും. ബാക്കി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിര്‍മിക്കും. ഇതിനുള്ള സാങ്കേതികവിദ്യ ഫ്രഞ്ച് കമ്പനി എച്ച്എഎല്ലിന് കൈമാറാനുമായിരുന്നു ധാരണ. മോദി അധികാരമേറ്റ ശേഷം ഈ കരാര്‍ അട്ടിമറിച്ചെന്നാണ് ആരോപണം. 2015ലെ മോദിയുടെ ഫ്രഞ്ച് പര്യടനത്തിനിടെ ഉണ്ടാക്കിയ പുതിയ കരാര്‍ അനുസരിച്ച് ഇന്ത്യക്ക് ലഭിക്കുക 36 റഫേല്‍ വിമാനങ്ങള്‍ മാത്രമാണ്. അതും 59,000 കോടി രൂപയ്ക്ക്.

Next Story

RELATED STORIES

Share it