Flash News

റഫറിയോട് കയര്‍ത്തു; പെപ് ഗാര്‍ഡിയോളക്ക് യുവേഫയുടെ വിലക്ക്

റഫറിയോട് കയര്‍ത്തു; പെപ് ഗാര്‍ഡിയോളക്ക് യുവേഫയുടെ വിലക്ക്
X

ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റി ഇതിഹാസ പരിശീലകന്‍ പെപ് ഗാര്‍ഡിയോളയ്ക്ക് യുവേഫയുടെ വിലക്ക്. ഏപ്രില്‍ നടന്ന ലിവര്‍പൂളിനെതിരായ മല്‍സരത്തിനിടെ റഫറിയോട് അപമര്യാദയായി പെരുമാറിയതാണ് ഗാര്‍ഡിയോളയ്‌ക്കെതിരേ യുവേഫ നടപടി സ്വീകരിച്ചത്. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തതിന് മല്‍സരത്തിനിടയ്ക്ക് തന്നെ ഗാര്‍ഡിയോളയെ ടെച്ച് ലൈനില്‍ നിന്ന് വിലക്കിയിരുന്നു. വിലക്ക് വന്നതോടെ അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിന്റെ ആദ്യ മല്‍സരത്തില്‍ സിറ്റിക്കൊപ്പം ഗാര്‍ഡിയോളയ്ക്ക് ഇറങ്ങാന്‍ കഴിയില്ല.
അതേ പോലെ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബസ് ലിവര്‍പൂള്‍ ആരാധകര്‍ ആക്രമിച്ചതിന്റെ പേരില് 30000 യൂറോ ലിവര്‍പൂളിനും യുവേഫ പിഴ ചുമത്തി.
അവസാന സീസണില്‍ ഗാര്‍ഡിയോളയുടെ പരിശീലനത്തിന് കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം റെക്കോഡോടെ സിറ്റി സ്വന്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it