റഫറിയെ വിമര്‍ശിച്ച് കൊളംബിയന്‍ കോച്ചും മറഡോണയും

മോസ്‌കോ: ഇംഗ്ലണ്ട്-കൊളംബിയ മല്‍സരത്തിനു ശേഷം റഫറിയെ വിമര്‍ശിച്ച് ഇതിഹാസ താരം മറഡോണയും കൊളംബിയന്‍ കോച്ച് ഹോസെ പെക്കര്‍മാനും രംഗത്ത്. യുഎസ്എക്കാരന്‍ റഫറി മാര്‍ക്ക്  ജീജര്‍ വിജയം ഇംഗ്ലണ്ടിനു കവര്‍ന്നെടുത്തു നല്‍കുകയായിരുന്നെന്ന് അര്‍ജന്റീന ഇതിഹാസം ഡീഗോ മറഡോണ ആരോപിച്ചത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നിനെ കൊളംബിയ താരം കാര്‍ലോസ് സാഞ്ചെസ് ഫൗള്‍ ചെയ്തതിനു റഫറി പെനല്‍റ്റി അനുവദിച്ചതിനെയും മറഡോണ വിമര്‍ശിച്ചു.
''അത് ഹാരി കെയ്‌നിന്റെ ഫൗളായിരുന്നു. ഞാന്‍ കളിയില്‍ അതു ശരിക്കും കണ്ടതാണ്. പക്ഷേ, റഫറി പെനല്‍റ്റി ഇംഗ്ലണ്ടിനു നല്‍കി. വിജയം കവര്‍ന്നെടുത്തു നല്‍കുകയായിരുന്നു അയാള്‍. ഇംഗ്ലണ്ടുകാര്‍ രണ്ടുവട്ടം മൈതാനത്ത് സ്വയം വീണു. അതിനും കൊളംബിയ താരങ്ങളാണ് ശിക്ഷിക്കപ്പെട്ടത്''- മല്‍സര ശേഷം മറഡോണ പറഞ്ഞു.
കൊളംബിയക്ക് അര്‍ഹിച്ച ജയം റഫറി ഇംഗ്ലണ്ടിനു നല്‍കിയെന്നായിരുന്നു കൊളംബിയന്‍ കോച്ച് പെക്കര്‍മാന്റെ വാദം. എട്ടു മഞ്ഞ കാര്‍ഡുകളാണ് റഫറി മല്‍സരത്തില്‍ പുറത്തെടുത്തത്. ക്യാപ്റ്റന്‍ റദാമേല്‍ ഫല്‍കാവോ ഉള്‍പ്പെടെ ആറു കൊളംബിയ കളിക്കാര്‍ക്കും രണ്ട് ഇംഗ്ലീഷ് താരങ്ങള്‍ക്കും മഞ്ഞ കാര്‍ഡ് കിട്ടി. 90 മിനിറ്റ് കളിയിലും എക്‌സ്ട്രാ ടൈമിലും സ്‌കോര്‍ 1-1 ആയതിനെത്തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 4-3നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം.
Next Story

RELATED STORIES

Share it