Flash News

റദ്ദാക്കിയ സാക്കിര്‍ നായിക്കിന്റെ മംഗലൂരുവിലെ പരിപാടി രണ്ടു മാസത്തിന് ശേഷം നടത്തും

റദ്ദാക്കിയ സാക്കിര്‍ നായിക്കിന്റെ മംഗലൂരുവിലെ പരിപാടി രണ്ടു മാസത്തിന് ശേഷം നടത്തും
X
zakir-naik

മംഗലുരു: പ്രശ്‌സ്ത ഇസ്ലാമിക് പണ്ഡിതനും പ്രഭാഷകനുമായ സാക്കിര്‍ നായിക്കിന്റെ മംഗലുരുവില്‍ നടക്കാനിരുന്ന പരിപാടി രണ്ടു മാസങ്ങള്‍ക്ക് ശേഷം നടക്കുമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ജി പരമേശ്വരന്‍ അറിയിച്ചു. മംഗലുരുവില്‍ ജനുവരി മൂന്നിന് കര്‍ണാടക ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംഘടിപ്പിക്കാനിരുന്ന സമാധാന സമ്മേളനമാണ് സിറ്റി  പോലിസ് കമ്മീഷണര്‍ രണ്ടാഴ്ച മുമ്പ് റദ്ദാക്കിയത്.

പരിപാടിയുടെ സംഘാടകര്‍ മന്ത്രിയുമായി ഇന്നു നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. സിറ്റി കമ്മീഷണറുടെ പരിപാടി റദ്ദാക്കിയ തീരുമാനം ഭരണഘടനാവിരുദ്ധവും ഒരു മത വിഭാഗത്തെ അപമാനിക്കുന്നതുമാണെന്ന് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. ബജ്രഗ് ദള്‍, വിഎച്ച്പി എന്നീ സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിന്റെ പരിപാടി റദ്ദാക്കിയത്. സാക്കിര്‍ നായിക്ക് മംഗലുരുവില്‍ പ്രവേശിക്കരുതെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്നാണ് പരിപാടി റദ്ദാക്കിയത്.
Next Story

RELATED STORIES

Share it