Flash News

റണ്‍വേക്ക് മുകളില്‍ ഡ്രോണ്‍; ദുബയ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു

റണ്‍വേക്ക് മുകളില്‍ ഡ്രോണ്‍; ദുബയ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു
X
Dubai_Airport
സുരക്ഷാ കാരണങ്ങളാല്‍ ദുബയ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചതിനാല്‍ നിരവധി വിമാനങ്ങള്‍ വഴി തിരിച്ച് വിട്ടു. ഇന്ന് രാവിലെ 11.35 മുതല്‍ ഉച്ചക്ക് ഒരു മണി വരെയുള്ള വിമാനങ്ങളാണ് ഷാര്‍ജ, ജബല്‍ അലി തുടങ്ങിയ സമീപ പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടത്. [related] 11.35 ന് ജിദ്ദയില്‍ നിന്നും വന്ന എഫ്.സെഡ്. 836 ഫ്‌ളൈ ദുബയ് വിമാനമാണ് ആദ്യമായി വഴി തിരിച്ച് വിട്ടത്. റണ്‍വേക്ക് മുകളില്‍ ഡ്രോണ്‍ വിമാനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് പ്രാഥമിക നിഗമനം. തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ സെക്ടറുകളില്‍ നിന്നുള്‍പ്പെടെയുള്ള 14 എമിറേറ്റ്‌സ് വിമാനങ്ങള്‍ സമീപ വിമാനത്താവളത്തിലേക്ക് വഴി തിരിച്ച് വിടുകയായിരുന്നു. അസര്‍ബൈജാന്‍ എയര്‍വെയ്‌സ്, ലബനാനില്‍ നിന്നുള്ള മിഡില്‍ ഈസ്റ്റ് എയര്‍വെയ്‌സ് ബഹ്്‌റൈനില്‍ നിന്നുള്ള ഗള്‍ഫ് എയര്‍. അമ്മാനില്‍ നിന്നുള്ള ജോര്‍ദ്ദാന്‍ എയര്‍വെയ്‌സ് ഉല്‍പ്പെടെയുള്ള 22 വിമാനങ്ങളാണ് മറ്റു വിമാനത്താവളങ്ങളില്‍ ഇറങ്ങിയത്.
Next Story

RELATED STORIES

Share it