World

റഖ്ഖായ്ക്കു സമീപം യുഎസ് വ്യോമാക്രമണത്തില്‍ ബഗ്ദാദി കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

റോം: ഐഎസ് നേതാവ് അബൂബക്കര്‍ അല്‍ ബഗ്ദാദി യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. വടക്കന്‍ സിറിയയിലെ ഐഎസ് നിയന്ത്രണത്തിലുള്ള റഖാ നഗരത്തിനു സമീപം യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ബഗ്ാദി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങളും തുര്‍ക്കി ദിനപത്രം യെനിസ് സഫാകും ഐഎസുമായി ബന്ധപ്പെട്ട അല്‍ അമഖ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് റിപോര്‍ട്ട് ചെയ്തു.
മാധ്യമ വാര്‍ത്തകള്‍ പ്രകാരം ഐഎസ് ഖലീഫ ബഗ്ദാദി കൊല്ലപ്പെട്ടതായി അല്‍ അമാഖ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. റമദാന്‍ മാസത്തിലെ അഞ്ചാം ദിനത്തില്‍(ഞായറാഴ്ച) യുഎസ് സഖ്യസേനയുടെ വ്യോമാക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്നും പ്രസ്താവന തുടര്‍ന്നുപറയുന്നു. എന്നാല്‍, മരണവാര്‍ത്ത സംബന്ധിച്ച് യുഎസ് സഖ്യസേന പ്രതികരിച്ചിട്ടില്ല.
മൗസിലിനു സമീപമുണ്ടായ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്കു പരിക്കേറ്റതായി ഇറാഖിലെ അല്‍ സുമരിയ ടിവി ചാനല്‍ തിങ്കളാഴ്ച റിപോര്‍ട്ട് ചെയ്തിരുന്നു. സമാനമായ വാര്‍ത്ത ഇറാഖി ചാനലുകള്‍ ശനിയാഴ്ചയും പുറത്തുവിട്ടിരുന്നു.
ഇറാഖില്‍ സിറിയന്‍ അതിര്‍ത്തിക്കു സമീപം അല്‍ ബഗ്ദാദിക്ക് വ്യോമാക്രമണത്തില്‍ പരിക്കേറ്റതായിട്ടായിരുന്നു വാര്‍ത്ത. ബഗ്ദാദിയടക്കമുള്ള ഐഎസ് നേതാക്കള്‍ക്കു പരിക്കേറ്റെന്ന് ഇറാഖ് അധികൃതര്‍ സ്ഥിരീകരിച്ചതായും ശനിയാഴ്ച മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബഗ്ദാദി ഇറാഖിലെ മൗസിലിലെത്തിയതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചതായി സിഎന്‍എന്‍ കഴിഞ്ഞദിവസം റിപോര്‍ട്ട് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it