Flash News

റഖയില്‍ കുര്‍ദ് വിമത സഖ്യത്തിന് മുന്നേറ്റം



ദമസ്‌കസ്: സിറിയയിലെ റഖ പ്രവിശ്യയില്‍ യുഎസ് പിന്തുണയുള്ള കുര്‍ദ് അറബ് വിമതര്‍ക്ക് മുന്നേറ്റം. പ്രവിശ്യയിലെ 350 ചതുരശ്ര കിലോമീറ്ററോളം പ്രദേശത്ത് നിയന്ത്രണം നേടാന്‍ യുഎസ് പിന്തുണയുള്ള കുര്‍ദ് മുന്നണിയായ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസിനു (എസ്ഡിഎഫ്) സാധിച്ചു. ഐഎസ് നിയന്ത്രണത്തിലുള്ള റഖ നഗരത്തില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സാധിച്ചതായി യുഎസ് കുര്‍ദ് സഖ്യസേനാ വക്താവ് അറിയിച്ചു. നിലവില്‍ 3000ത്തിനും 4000നുമിടയില്‍ ഐഎസ് പ്രവര്‍ത്തകര്‍ റഖ നഗരത്തിലുള്ളതായാണ് കണക്കാക്കുന്നത്. ഐഎസിനുമേല്‍ പിടിമുറുക്കാന്‍ സാധിച്ചതായി യുഎസ് സഖ്യസേനാ വക്താവ് കേണല്‍ റയാന്‍ ഡില്ലണ്‍ അഭിപ്രായപ്പെട്ടു. ഐഎസിന്റെ പ്രഖ്യാപിത തലസ്ഥാനമായ റഖയെ എസ്ഡിഎഫ് എല്ലാ ദിക്കില്‍നിന്നും വളഞ്ഞിട്ടുണ്ട്. റഖയില്‍നിന്ന് 50 കിലോമീറ്റര്‍ പടിഞ്ഞാറുള്ള തബ്ക പട്ടണം ഐഎസില്‍ നിന്ന് എസ്ഡിഎഫ് പിടിച്ചടക്കിയിരുന്നു.  റഖ നഗരകേന്ദ്രത്തോട് നാല് കിലോമീറ്റര്‍ മാത്രം അകലെ വരെ എസ്ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് നിലയുറപ്പിക്കാന്‍ സാധിച്ചതായി ഡില്ലോണ്‍ അറിയിച്ചു.
Next Story

RELATED STORIES

Share it