Flash News

രോഹിത് സംസാരിച്ചത് ഇന്ത്യയുടെ ഭാവിയെപ്പറ്റി -'ചലോ ദില്ലി'യില്‍ രാഹുല്‍

രോഹിത് സംസാരിച്ചത് ഇന്ത്യയുടെ ഭാവിയെപ്പറ്റി -ചലോ ദില്ലിയില്‍ രാഹുല്‍
X
Rahul-Gandhi

ന്യൂഡല്‍ഹി : ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദളിത് വിദ്യാര്‍ഥി രോഹിത് വെമ്യുല സംസാരിച്ചത് ഇന്ത്യയുടെ ഭാവിയെപ്പറ്റിയായിരുന്നുവെങ്കിലും ഭൂതകാലത്തെക്കുറിച്ച് പറയുന്നതിനെ മാത്രം പിന്തുണയ്ക്കുന്ന ആര്‍ എസ് എസിന് അതിഷ്ടപ്പെട്ടില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
ഹൈദരാബാദ് സര്‍വകലാശാലയില്‍ ജീവനൊടുക്കിയ ദളിത് വിദ്യാര്‍ഥി രോഹിത് വെമ്യുലയ്ക്ക് നീതി ആവശ്യപ്പെട്ടും ജെ എന്‍ യു സര്‍വകലാശാലയിലെ വിദ്യാര്‍ഥിവേട്ടയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയും ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചലോ ദില്ലി മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

vemula1
വിയോജിപ്പുകളുടെ വായടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
അംബേദ്കര്‍ ഭവന്‍ മുതല്‍ ജന്ദര്‍മന്തര്‍ വരെ നീണ്ട മാര്‍ച്ചില്‍ ചലോ ദില്ലി മാര്‍ച്ചില്‍ പതിനായിരങ്ങളാണ്  അണിനിരന്നത്. ജെഎന്‍യു സര്‍വകലാശാലയില്‍ നിന്നുള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം രോഹിതിന്റെ കുടുംബവും ജെ.എന്‍.യു വിദ്യാര്‍ത്ഥി ഉമര്‍ഖാലിദിന്റെ പിതാവ് എസ്.ക്യൂ.ആര്‍ ഇല്ല്യാസും മാര്‍ച്ചില്‍ പങ്കെടുത്തു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, ഡി. രാജ, ഇ.ടി മുഹമ്മദ് ബഷീര്‍  തുടങ്ങിയവരും മാര്‍ച്ചിന് ഐക്യദാര്‍ഡ്യവുമായെത്തി.
Next Story

RELATED STORIES

Share it