Flash News

രോഹിത് വെമുലയുടെ മാതാവും സഹോദരനും ബുദ്ധമതം സ്വീകരിച്ചു

രോഹിത് വെമുലയുടെ മാതാവും സഹോദരനും ബുദ്ധമതം സ്വീകരിച്ചു
X
TH27_ROHITH_VEMULA_2753104f

ഹൈദരാബാദ്: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മാതാവും സഹോദരനും ബുദ്ധമതം സ്വീകരിച്ചു. മാതാവ് രാധികയും സഹോദരന്‍ നാഗാ ചൈതന്യ വെമുലയുമാണ് ബുദ്ധമതം സ്വീകരിച്ചത്. ബി ആര്‍ അംബേദ്കറിന്റെ 125ാം  ജന്‍മവാര്‍ഷികത്തോടനുബദ്ധിച്ച് നടന്ന ചടങ്ങിലാണ് ഇവരുവരും ബുദ്ധമതം സ്വീകരിച്ചത്. രോഹിത് വെമുലയ്ക്ക് ബുദ്ധമതം ഏറെ ഇഷ്ടമായിരുന്നുവെന്നും മതം സ്വീകരിക്കാന്‍ ഏറെ താല്‍പ്പര്യമുണ്ടായിരുന്നുവെന്നും സഹോദരന്‍ പറഞ്ഞു.ജനുവരിയിലാണ് രോഹിത് വെമുല ആത്മഹത്യ ചെയ്തത്.

rohit
Next Story

RELATED STORIES

Share it