Flash News

രോഹിത്തിന്റെ ആത്മഹത്യ; സ്മൃതി ഇറാനി വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുന്നു; ദലിത് പ്രഫസര്‍മാര്‍

രോഹിത്തിന്റെ ആത്മഹത്യ; സ്മൃതി ഇറാനി വസ്തുതകള്‍ തെറ്റായി അവതരിപ്പിക്കുന്നു; ദലിത് പ്രഫസര്‍മാര്‍
X
rohith-vemula

[related]

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനകള്‍ വസ്തുതകളെ തെറ്റായി അവതരിപ്പിക്കുന്നതാണെന്ന് സര്‍വകലാശാലയിലെ ദലിത് പ്രഫസര്‍മാര്‍.
രോഹിത് വെമുലയെ പുറത്താക്കിയ എക്‌സിക്യൂട്ടീവ് സബ് കമ്മിറ്റിയില്‍ ഒരൊറ്റ ദലിത് പ്രതിനിധികള്‍ ഇല്ലായിരുന്നുവെന്നും പ്രഫസര്‍മാര്‍ പ്രസ്താവനയില്‍ അറിയിച്ചു. സംഭവത്തിന്റെ തുടക്കം മുതല്‍ ദലിത് പ്രതിനിധികളെ കൗണ്‍സിലില്‍  ഉള്‍പ്പെടുത്താത്തത് ദൗര്‍ഭാഗ്യകരമാണ്. സ്മൃതി ഇറാനി രാജ്യത്തെ തെറ്റായ ദിശയിലേക്ക് നയിക്കുകയാണ്. അവര്‍ അവരുടെ കടമയില്‍ നിന്ന് വൃതി ചലിക്കുകയാണ്. സ്മൃതി ഇറാനി തന്റെ പരാമര്‍ശം തിരുത്തണം. അല്ലാത്തപക്ഷം തങ്ങള്‍ സര്‍വകലാശാലയില്‍ നിന്നും രാജിവയ്ക്കുമെന്നും പ്രഫസര്‍മാര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് സര്‍വകലാശാലയില്‍ നിന്നും കത്ത് ലഭിച്ചിട്ടില്ലെന്ന് കഴിഞ്ഞ ദിവസം ഇറാനി പറഞ്ഞിരുന്നു. കൂടാതെ സര്‍വകലാശാലയില്‍ നടന്നത് ദളിതരും ദളിത് വിരുദ്ധരും തമ്മിലുള്ള പ്രശ്‌നമല്ലെന്നും ഇറാനി പറഞ്ഞിരുന്നു.

ഹൈദരാബാദ് യൂനിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തതില്‍ മനംനൊന്താണ് മൂന്നു ദിവസം മുമ്പ് ഗവേഷക വിദ്യാര്‍ത്ഥിയായ രോഹിത് വെമുല ആത്മഹത്യ ചെയ്തത്. മുസാഫര്‍നഗര്‍ കലാപം സംബന്ധിച്ച് ചെയ്ത ഡോക്യുമെന്ററിയില്‍ അമിത്ഷായുടെ പങ്ക് വെളിപ്പെടുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് രോഹിത് അടക്കമുള്ള അഞ്ചു വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്ന് പുറത്താക്കിയത്.
എബിവിപി നേതാവിനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതെന്നു വൈസ് ചാന്‍സലര്‍ അപ്പാറാവു പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it