രോഹിതിന്റെ മരണത്തില്‍ വേദനയെന്ന് മോദി

ലഖ്‌നോ: രോഹിത് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി മോദി ദുഃഖം പ്രകടിപ്പിച്ചു. ലഖ്‌നോയില്‍ ബി ആര്‍ അംബേദ്കര്‍ സര്‍വകലാശാലയിലെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കവെയാണ് മോദി രോഹിതിന്റെ മരണത്തെ പരാമര്‍ശിച്ചത്.
എന്റെ രാജ്യത്തെ ഒരു യുവാവ് ആത്മഹത്യചെയ്‌തെന്ന വാര്‍ത്ത കേട്ടു. ഭാരതമാതാവിന് ഒരു മകനെ നഷ്ടപ്പെട്ടു. ആത്മഹത്യക്കു പിന്നില്‍ പല കാരണങ്ങളുണ്ടാവാം. അതു രാഷ്ട്രീയവുമാവാം. ആത്യന്തികമായി ഒരമ്മയ്ക്ക് മകനെ നഷ്ടപ്പെട്ടുവെന്നതാണ് വാസ്തവം. ഇതില്‍ തനിക്കും വളരെ വേദനയുണ്ട്- മോദി പറഞ്ഞു.
എന്നാല്‍, രോഹിതിന്റെ ആത്മഹത്യക്ക് പിന്നിലെ രാഷ്ട്രീയം എന്തെന്ന് പ്രധാനമന്ത്രി വെളിപ്പെടുത്തിയില്ല. ഇതിനിടെ സദസ്സില്‍നിന്ന് രണ്ടു വിദ്യാര്‍ഥികള്‍ മോദിക്കെതിരേ മുദ്രാവാക്യം വിളിക്കുകയും പ്രധാനമന്ത്രി തിരിച്ചുപോവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇവരെ പോലിസ് അറസ്റ്റ് ചെയ്തു.
Next Story

RELATED STORIES

Share it