രോഹിതിന്റെ ആത്മഹത്യ: പ്രതിഷേധം തുടരുന്നു

ഹൈദരാബാദ്: ഹൈദരാബാദ് സര്‍വകലാശാലയിലെ ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം തുടരുന്നു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ കാംപസിലെത്തി.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് ഡെറിക് ഒബ്രിയന്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി എന്നിവര്‍ പ്രക്ഷോഭത്തിലുള്ള വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി. ഇന്ത്യയെ ഫാഷിസ്റ്റ്-ഹിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സീതാറാം യെച്ചൂരി ആരോപിച്ചു. കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ വസതിക്കു മുമ്പില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ ശ്രമിച്ച എഎസ്എഫ് പ്രവര്‍ത്തകരെ പോലിസ് കരുതല്‍ തടങ്കലിലാക്കി.
അതിനിടെ, സംഭവത്തില്‍ വൈസ് ചാന്‍സലര്‍ അപ്പാറാവു ഖേദം പ്രകടിപ്പിച്ചു. രോഹിതിനെതിരേ നടപടിയെടുക്കാന്‍ ആരും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. എബിവിപി നേതാവിനെതിരേ നടന്ന ആക്രമണവുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it