രോഹിതിന്റെ ആത്മഹത്യരാജ്ഭവനു മുന്നില്‍ 28ന് പൗരാവകാശ സഭ

തിരുവനന്തപുരം: ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയെ അനുസ്മരിച്ച് രാജ്ഭവനു മുന്നില്‍ 28ന് പൗരാവകാശ സഭ നടത്തുമെന്ന് ഗോത്രമഹാസഭാ നേതാവ് എം ഗീതാനന്ദന്‍. ദലിത്, ആദിവാസി, ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അവകാശങ്ങള്‍ക്കായി കാംപസുകളില്‍ പൊരുതേണ്ട അവസ്ഥയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രാകൃതമായ ജാതീയതയെയും അതിക്രമത്തെയും ഇന്നത്തെ ഭരണകൂടം കലവറയില്ലാതെ പിന്തുണക്കുകയാണ്. ഈ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായ രാഷ്ട്രീയപ്രമാണിമാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു.
ഇന്ത്യ സ്വഛമാണെങ്കിലും ജാതി എന്ന സാംസ്‌കാരിക മാലിന്യം രാഷ്ട്രീയനേതാക്കളും അധികാരികളും സമൂഹത്തില്‍ സൃഷ്ട്രിക്കുകയാണ്. കേരളത്തിലെ കാംപസുകളില്‍ ദലിതര്‍ വിവേചനത്തിന് ഇരയാവുന്നുണ്ട്. കോട്ടയം ഗാന്ധി സര്‍വകലാശാലയില്‍ ദലിത് വിദ്യാര്‍ഥി ദീപാ മോഹനനെ ലാബില്‍ പൂട്ടിയിട്ടത് ഇതിന് ഉദാഹരണമാണ്. പോലിസെത്തിയാണ് ഗവേഷകയെ മോചിപ്പിച്ചത്. ദലിത് വിദ്യാര്‍ഥികള്‍ കാംപസില്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഗവര്‍ണര്‍ ഇടപെടാന്‍ തയ്യാറാവണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.
മുത്തങ്ങ ദിനത്തില്‍ 'സമഗ്ര ഭൂപരിഷ്‌കരണം സാധ്യമാണോ' എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് സെമിനാര്‍ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ടി പീറ്റര്‍, ഗോപി കൊട്ടിയം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it