രോഗിയെ പീഡിപ്പിച്ചു; 55 കാരന്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍: ഹൃദ്‌രോഗിയായ 17കാരിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ 55കാരന്‍ അറസ്റ്റില്‍. ഇരയുടെ ബന്ധു കൂടിയായ രാമകൃഷ്ണാണ് അറസ്റ്റിലായത്. ഈ മാസം എട്ടിന് ചികില്‍സയ്ക്കായി കുട്ടിയെയും കൂട്ടി പൊള്ളാച്ചിയിലേക്കു പുറപ്പെട്ട രാമകൃഷ്ണന്‍ തിരിച്ചെത്തിയിരുന്നില്ല. കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പോലിസ് നടത്തിയ അന്വേഷണത്തില്‍ ഒരു ഗ്രാമത്തില്‍ ഒളിച്ചുകഴിയുകയായിരുന്ന രാമകൃഷണനെ പിടികൂടി. തുടര്‍ന്ന് പെണ്‍കുട്ടിയെ രാമകൃഷ്ണന്‍ ബന്ദിയാക്കിയിരുന്നതായും കണ്ടെത്തി. അറസ്റ്റിലായ രാമകൃഷ്ണനെതിരെ തട്ടിക്കൊണ്ടുപോവലിനും ബലാല്‍സംഗത്തിനും കേസെടുത്തു.
Next Story

RELATED STORIES

Share it