രോഗിയായ ഉമ്മയെ സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി
BY ajay G.A.G23 April 2018 2:02 PM GMT
X
ajay G.A.G23 April 2018 2:02 PM GMT
ബംഗളൂരു: സുപ്രിം കോടതി അനുവദിച്ച ജാമ്യത്തില്‍ ബംഗ്ലൂരുവില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബദുന്നാസിര്‍ മഅ്ദനി രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി വിചാരണക്കോടതിയില്‍ ഹര്‍ജി നല്‍കി. അര്‍ബുദരോഗം ബാധിച്ച് അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശന അനുമതി തേടിയത്. ബംഗളൂരു സ്‌ഫോടനകേസ് വിചാരണ നടത്തുന്ന പ്രത്യേക എന്‍ഐഎ കോടതിയില്‍ മഅ്ദനി ഹര്‍ജി നല്‍കിയത്. സര്‍ക്കാരിന്റെ നിലപാട് അറിയിക്കുന്നതിനായി മഅ്ദനിയുടെ അപേക്ഷ കോടതി 25നേക്ക് മാറ്റി.
എപ്രില്‍ 29 മുതല്‍ മെയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതി തേടിയിരിക്കുന്നത്. ഉമ്മയെ സന്ദര്‍ശിക്കുന്നതിന് പുറമെ, എറണാകുളം വെണ്ണലയിലുള്ള തൈക്കാട്ടു മഹാദേവക്ഷേത്രത്തിന്റെ പുനരുദ്ധരാണ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും മഅ്ദനി ആവശ്യപ്പെട്ടിട്ടുണ്ട്. അഡ്വ. പി ഉസ്മാന്‍ മുഖേനയാണ് ഹര്‍ജി നല്‍കിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT