രോഗികളെ നഗ്നരാക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു; അധികൃതര്‍ 27ന് ഹാജരാവണം

തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള രോഗികളെ നഗ്നരാക്കി ഏകാന്ത തടങ്കലിലാക്കിയെന്ന പരാതിയെക്കുറിച്ച് നേരില്‍ വിശദീകരണം സമര്‍പ്പിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മെന്റല്‍ ഹെല്‍ത്ത് അതോറിറ്റിക്ക് നിര്‍ദേശം നല്‍കി.
മാധ്യമങ്ങളിലെ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉത്തരവ്. മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി സെക്രട്ടറിയും തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറും ജനുവരി 27ന് തൃശൂര്‍ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാവണം. ബന്ധുക്കളുടെ മുമ്പിലിട്ടാണ് രോഗികളെ നഗ്നരാക്കുന്നത് ഉള്‍പ്പെടെയുള്ള പ്രാകൃത ശിക്ഷാവിധികള്‍ നടപ്പാക്കുന്നതെന്നു പരാതിയുണ്ട്. മാനസികരോഗം ഉണ്ടെന്നു സംശയിക്കുന്നവരെപ്പോലും ഡോക്ടര്‍മാര്‍ ഇത്തരത്തില്‍ ചികില്‍സിക്കുന്നുണ്ട്. ആത്മഹത്യാ പ്രവണതയുള്ളവരുടെ വസ്ത്രങ്ങളാണ് മാറ്റുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it