kozhikode local

രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ വിവരം അറിയിക്കണമെന്ന്

കോഴിക്കോട്: ഇന്നലെയും ഇന്നുമായി മൂന്നു നിപാ മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ ഇവരുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരേയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് കാഷ്യാലിറ്റിയിലും സിടി സ്‌കാന്‍ റൂമിലും വെയ്റ്റിങ് റൂമിലും ഈ മാസം അഞ്ചിന് രാവിലെ പത്തു മുതല്‍ വൈകീട്ട് അഞ്ചുവരെയും 14ന് രാത്രി ഏഴു മുതല്‍ ഒമ്പതു വരെയും താലൂക്ക് ആശുപത്രി ബാലുശ്ശേരിയില്‍ 18, 19 തിയ്യതികളില്‍ രണ്ടു മണിവരെയും സന്ദര്‍ശിച്ചവര്‍ സ്റ്റേറ്റ് നിപാ സെല്ലില്‍ 0495 2381000 എന്ന നമ്പറില്‍ വിളിച്ചറിയിക്കേണ്ടതാണ്.
വിളിക്കുന്നവരുടെ വിവരം യാതൊരു കാരണവശാലും പുറത്ത് അറിയിക്കുന്നതല്ല.ഇന്നലെയും ഇന്നുമായി മൂന്നു നിപാ മരണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ അഖില്‍ (28) നെല്ലിക്കാപ്പറമ്പിന്റെയും റസില്‍ (25) നെല്ലിയുള്ളതില്‍ ഹൗസ്, പൂനത്ത്, കോട്ടൂര്‍ പഞ്ചായത്ത് എന്നിവരുമായി അടുത്ത സമ്പര്‍ക്കത്തിലുണ്ടായിരുന്നവര്‍ നിര്‍ബന്ധമായും നിപാ സെല്ലില്‍ വിളിച്ചറിയിക്കേണ്ടതാണ്.
പുതിയാപ്പ ഏരിയയില്‍ നിന്നു മലേറിയ റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ജില്ലാ കലക്ടര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ഡിഎംഒ എന്നവരുടെ യോഗത്തില്‍ പുതിയാപ്പ, വെള്ളയില്‍ ഹാര്‍ബറുകള്‍ 4, 11, 18 തിയ്യതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരിക്കാന്‍ തീരുമാനിച്ചു.
Next Story

RELATED STORIES

Share it