Kottayam Local

രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിന് സൗകര്യമില്ല

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രി കാര്‍ഡിയോളജി വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് പ്രാഥമിക കൃത്യനിര്‍വഹണത്തിന് സൗകര്യമില്ല. കാര്‍ഡിയോളജി വിഭാഗവും, കാര്‍ഡിയോ തൊറാസിക്ക് വിഭാഗത്തിനുമായി പ്രത്യേക കെട്ടിടം ഏര്‍പ്പെടുത്തി രോഗികളെ ഇവിടെ കിടത്തി ചികില്‍സിക്കുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.
എന്നാല്‍ ഹൃദയശസ്ത്രക്രിയ വിഭാഗത്തില്‍ കഴിയുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്ക് പ്രാഥമിക കൃത്യത്തിനും ഭക്ഷണം കഴിക്കുന്നതിനും, സൗകര്യമുള്ളപ്പോള്‍, ഹൃദ്‌രോഗവിഭാഗത്തില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കൂട്ടിരിപ്പുകാര്‍ക്ക് പ്രാഥമിക കൃത്യ നിര്‍വഹണം നടത്തുവാന്‍ പോലും അധികൃതര്‍ സജ്ജീകരണം  ഏര്‍പ്പെടുത്തിയിട്ടില്ല. 100ല്‍ അധികം രോഗികളാണ് മൂന്നു തീര്‍വ്ര പരിചരണ വിഭാഗത്തിലും,സ്ത്രീപുരുഷ വാര്‍ഡുകളിലുമായി ചികില്‍സയില്‍ കഴിയുന്നത്.വാര്‍ഡുകളില്‍ കഴിയുന്ന രോഗിയുടെ കൂടെ ഒരാള്‍ക്ക് കൂട്ടായി നില്‍ക്കാമെങ്കിലും മറ്റൊരാള്‍ നിര്‍ബന്ധമായും വാര്‍ഡിന് വെളിയില്‍ ഉണ്ടാകണം. തീവ്രപരിചരണ വിഭാഗത്തില്‍ കൂട്ടിരിപ്പുക്കാരെ കയറ്റാറുമില്ല.ചികില്‍സയില്‍ കഴിയുന്ന രോഗിക്ക്, ഭക്ഷണമോ, മരുന്നോ, മറ്റ് പരിശോന സാംപിളുകളോ ആവശ്യമായി വരുമ്പോള്‍ വാര്‍ഡിന്റെ പുറത്ത് നില്‍ക്കുന്ന കൂട്ടിരിപ്പുകാര്‍ വേണം സഹായിക്കുവാന്‍. ഈ സമയം വാര്‍ഡിലെ ഡ്യൂട്ടി നേഴ്‌സ് മൈക്കിലൂടെ രോഗിയുടെ ബന്ധുവിനെ വിളിച്ച് ഇതുക്രമീകരിക്കും.
ഒരു രോഗിയുടെ സഹായത്തിനായി ശരാശരി രണ്ടു പേരെങ്കിലും പുറത്തുണ്ടാകും. രോഗി ഗുരുതരാവസ്ഥയിലാണെങ്കില്‍ കുട്ടിരിപ്പുകാരുടെ എണ്ണം കൂടും. ഈ സാഹചര്യത്തില്‍ കുട്ടിരിപ്പുകാര്‍ക്ക് പ്രാഥമികകൃത്യത്തിനുള്ള സൗകര്യങ്ങള്‍ സജ്ജീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it