kozhikode local

രോഗികളില്‍ നിന്നു മരുന്നിന് പണം വാങ്ങുന്നതു നിര്‍ത്തിവച്ചു

കോഴിക്കോട്: ചികില്‍സ തേടുന്ന രോഗികളില്‍ നിന്നും മരുന്നിന് പണം ഈടാക്കാനുള്ള മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവില്‍ പ്രതിഷേധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രി ഓഫീസ് നോര്‍ത്ത് നിയോജക മണ്ഡലം മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഉപരോധിച്ചു. മണ്ഡലം പ്രസിഡണ്ട് ടി പി എം ജിഷാന്റെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി ആഷിക് ചെലവൂര്‍ ഉദ്ഘാടനം ചെയ്തു. കെ പി ഷാക്കിര്‍, സമദ് കരിക്കാംകുളം, സാബിത്ത് മായനാട്, ഷൗക്കത്ത് വിരുപ്പില്‍, ഒ വി അല്‍ത്താഫ് സംസാരിച്ചു. ധര്‍ണക്ക് ഷഫീഖ് തോപ്പയില്‍, ഫിറോസ്‌കോട്ടംപറമ്പ്, അമീന്‍ വിരുപ്പില്‍, ഷജീര്‍ മുണ്ടിക്കല്‍താഴം നേതൃത്വം നല്‍കി. ഭാരവാഹികള്‍ ആശുപത്രി ലേ സെക്രട്ടറി കെ സതീഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ മരുന്നിന് പണം വാങ്ങുന്ന തീരുമാനം ഇവിടെ നടപ്പിലാക്കില്ലെന്ന് ഉറപ്പു നല്‍കി.
Next Story

RELATED STORIES

Share it