thrissur local

രോഗശാന്തിയുടെ നന്ദിയാണ് ആതുരസേവകര്‍ക്കുള്ള പ്രതിഫലം: ഇ ശ്രീധരന്‍

ഏങ്ങണ്ടിയൂര്‍: സുഖം പ്രാപിച്ച് ആശുപത്രി വിട്ടുപോകുന്ന രോഗികളുടേയും ബന്ധുക്കളുടേയും ഹൃദയം നിറഞ്ഞ നന്ദിയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കമുള്ള ആതുരശുശ്രൂഷകര്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ പുരസ്‌കാരവും പ്രതിഫലവുമെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ഏങ്ങണ്ടിയൂര്‍ എംഐ ആശുപത്രിയില്‍ നവീകരിച്ച അത്യാഹിത വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആശുപത്രികളുടെ നടത്തിപ്പു ചെലവു വളരെ വര്‍ധിച്ചുവരികയാണ്. പാവപ്പെട്ട രോഗികള്‍ക്കു മികച്ച ചികില്‍സാ സേവനം ചുരുങ്ങിയ ചെലവില്‍ ലഭ്യമാക്കുന്ന ആശുപത്രികള്‍ ഓരോ നാടിനും അനിവാര്യമാണ്. സാമൂഹ്യ പ്രതിബദ്ധതയുള്ളവരുടെ പിന്തുണയുണ്ടെങ്കില്‍ പാവപ്പെട്ട രോഗികള്‍ക്കു സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രി അങ്കണത്തില്‍ കര്‍പ്പൂര വൃക്ഷത്തൈ സമര്‍പ്പണവും ഇ ശ്രീധരന്‍ നിര്‍വഹിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് സീനിയര്‍ ജനറല്‍ മാനേജര്‍ വി എല്‍ പോള്‍ അധ്യക്ഷനായി. രാവിലെ പാലയൂര്‍ തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ. ജോസ് പുന്നോലിപറമ്പില്‍ ആധുവനക സജ്ജീകരണങ്ങളുള്ള അത്യാഹിത വിഭാഗത്തിന്റെ ആശീര്‍വാദകര്‍മം നിര്‍വഹിച്ചു. സിസ്റ്റര്‍ സെര്‍വി തോട്ടാന്‍ എഫ്‌സിസി, സിസ്റ്റര്‍ ഫ്‌ളോറന്‍സ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it