Second edit

രോഗനിര്‍ണയം

പാട്ടും സിനിമയും വാര്‍ത്തയും മാത്രമല്ല, സ്മാര്‍ട്ട് ഫോണുകളിലൂടെ ആരോഗ്യ സംരക്ഷണത്തിനുള്ള നിരവധി സംവിധാനങ്ങളും ലോകവ്യാപകമായി യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ രംഗത്തെ കുതിച്ചുചാട്ടം ജീവിതത്തിന്റെ മറ്റു മേഖലകളിലെന്ന പോലെ രോഗനിര്‍ണയത്തിലും പ്രയോജനകരമാണെന്നു വന്നിരിക്കുന്നു. അവനവന്റെ ഉടലിലും ആരോഗ്യാവസ്ഥയിലും അനുനിമിഷം സംഭവിക്കുന്ന വ്യതിയാനങ്ങള്‍, ലാബിലും ക്ലിനിക്കിലും പോവാതെ തന്നെ അറിയാന്‍ സഹായിക്കുന്ന ഹെല്‍ത്ത് കിറ്റുകള്‍ വിപണിയെ സ്വാധീനിക്കുകയാണ്. പതുക്കെപ്പതുക്കെയാണെങ്കിലും ഇന്ത്യയിലും ഈ തരംഗങ്ങള്‍ വ്യാപകമാവാതിരിക്കില്ല.
ഹെല്‍ത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ വികസിപ്പിച്ചെടുത്ത ഹെല്‍ത്ത് ട്യൂബുകള്‍, ബ്ലൂടൂത്ത് വഴി അമ്പതോളം മെഡിക്കല്‍ ടെസ്റ്റുകള്‍ നടത്താന്‍ സഹായിക്കുന്നു. ആന്‍ഡ്രോയിഡ് ഫോണുകളിലും ലാബുകളിലും ഇതിനുള്ള സംവിധാനങ്ങള്‍ ആയിട്ടുണ്ട്. മൊബൈലിലൂടെ ഇസിജി നോക്കാന്‍ ഉതകുന്ന ഉപകരണമാണ് സ്മാര്‍ട്ട് ഹാര്‍ട്ട്. പെട്ടെന്നുള്ള ഹൃദയാഘാത സൂചനകള്‍ ലൈഫ് വെസ്റ്റ് പിടിച്ചെടുക്കുന്നു. ശരീരത്തില്‍ പേസ് മേക്കര്‍ പോലുള്ളവയുമായി നടക്കുന്ന രോഗികളെ അവയുടെ പ്രവര്‍ത്തനക്ഷമത അറിയുവാന്‍ കാര്‍ഡിയോ മെസഞ്ചര്‍ സ്മാര്‍ട്ട് പ്രയോജനപ്പെടും. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഡയറ്റ്, വ്യായാമം തുടങ്ങി രോഗി അറിഞ്ഞിരിക്കേണ്ട പല ആരോഗ്യവിവരങ്ങളും വീട്ടില്‍ വച്ചു തന്നെ അറിയാന്‍ സഹായിക്കുന്ന പല ഉപകരണങ്ങളും വിപണിയില്‍ ഇന്നു ലഭ്യമാണ്.
Next Story

RELATED STORIES

Share it