Flash News

രേഖകള്‍ ചോര്‍ത്തല്‍ : ഫേസ്ബുക്കിന്റെ വിശദീകരണം പുറത്തുവിടാനാവില്ലെന്ന് കേന്ദ്രം

രേഖകള്‍ ചോര്‍ത്തല്‍ : ഫേസ്ബുക്കിന്റെ വിശദീകരണം പുറത്തുവിടാനാവില്ലെന്ന് കേന്ദ്രം
X


ന്യൂഡല്‍ഹി: കാംബ്രിജ് അനലിറ്റിക്ക രേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഫേസ്ബുക്ക് നല്‍കിയ വിശദീകരണത്തിന്റെ വിശദ വിവരങ്ങള്‍ നല്‍കാനാവില്ലെന്ന് കേന്ദ്രം. വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് വാര്‍ത്താ ഏജന്‍സിയായ പിടിഐ നല്‍കിയ അപേക്ഷയിലാണ് വിവര സാങ്കേതിക മന്ത്രാലയത്തിന്റെ ഈ മറുപടി. പുറത്തു വിടരുതെന്ന് ഉറപ്പിലാണ് വിവരങ്ങള്‍ കൈമാറിയതെന്നും ഇത് കൈമാറാനാവില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം. രേഖകള്‍ കൈമാറണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ചാണ് ഫേസ്ബുക്കും കാംബ്രിജ് അനലിറ്റക്കയും വിവരങ്ങള്‍ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ മാത്രമേ വിവരങ്ങള്‍ കൈകാര്യം ചെയ്യാവൂ എന്ന ഉറപ്പിലാണ് കമ്പനി രേഖകള്‍ കൈമാറിയത്. ഇത് പരസ്യപ്പെടുത്താനാവില്ല- മന്ത്രാലയം വ്യക്തമാക്കി. 5.62 ലക്ഷം ഇന്ത്യക്കാരെ ബാധിക്കുന്ന തരത്തില്‍ കാംബ്രിജ് അനലിറ്റിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഫേസ്ബുക്ക് സമ്മതിച്ചിരുന്നു. ഇതില്‍ 335 പേരെ മാത്രമാണ് വിവര ചോര്‍ച്ച നേരിട്ട് ബാധിക്കുന്നതെന്നും ബാക്കിയുള്ളവരെ പരോക്ഷമായാണ് ഇത് ബാധിച്ചതെന്നുമാണ് ഫേസ്ബുക്ക് വിശദീകരണം. 20 കോടിയിലധികം പേരാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത്.
Next Story

RELATED STORIES

Share it