palakkad local

രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന 60 ലക്ഷം രൂപ പിടികൂടി

പാലക്കാട്: ജംഗ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും പാലക്കാട് എക്‌സൈസ് റേഞ്ച് പാര്‍ട്ടിയും പാലക്കാട് എക്‌സൈ് ഐബിയും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന അറുപതു ലക്ഷം രൂപ പിടികൂടി. മലപ്പുറം തിരൂരങ്ങാടി കീഴ്മുറി ഒകെഎം നഗര്‍ അബ്ദുറഹ്മാന്‍, കണ്ണമംഗലം അച്ചമംഗലം  ഹസ്‌നൂള്‍ ബഷാരി എന്നിവരില്‍ നിന്നാണ് രേഖകളില്ലാതെ മുപ്പത് ലക്ഷം രൂപ വീതം കുഴല്‍പണം പിടികൂടിയത്. 2000 രൂപയുടെയും 500 രൂപയുടെയും കെട്ടുകളിലായി ബാഗിനുള്ളില്‍ തുണികള്‍ക്കിടയില്‍ മറച്ച് വച്ച നിലയിലാണ് പണം കണ്ടെത്തിയത്.
ചെന്നൈയില്‍ നിന്നും പണം കൈപറ്റി വേങ്ങര ഭാഗത്ത് വിതരണത്തിനായി കൊണ്ട് പോകുന്നതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.  പിടികൂടിയ പണവും പ്രതികളെയും പാലക്കാട് നോര്‍ത്ത് പോലിസ് സ്‌റ്റേഷനില്‍ തുടര്‍ നടപടികള്‍ക്കായി കൈമാറി. പരിശോധനയില്‍ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം റിയാസ്, ഐ ബി ഇന്‍സ്‌പെക്ടര്‍ വി രജനീഷ്, ആര്‍ പി എഫ് എസ് ഐ മാത്യുസെബാസ്റ്റ്യന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കുമാര്‍, സന്തോഷ് കുമാര്‍, സജീവ് , മുഹമ്മദ്, ഷെറീഫ്, വിപിന്ദാസ്, സുമേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹരിദാസ്, മൂസാപ്പ പങ്കെടുത്തു.
Next Story

RELATED STORIES

Share it