palakkad local

രേഖകളില്ലാതെ കടത്തിയ സ്വര്‍ണവും പണവും പിടികൂടി

വടക്കഞ്ചേരി: രേഖകളില്ലാതെ കടത്തിയ ഒരു കിലോ സ്വര്‍ണവും എട്ടര ലക്ഷത്തോളം രൂപയും പിടികൂടി. തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ സ്വര്‍ണവും പണവുമാണ് തൃത്താല എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട് അഞ്ചോടെ മംഗലം പാലത്ത് വച്ച് പിടികൂടിയത്.
സംഭവുമായി ബന്ധപ്പട്ട് തൃശൂര്‍ ആവിനിശ്ശേരി പെരിഞ്ചേരി തെക്കിനിയത്ത് കുഞ്ഞുമാറവീട്ടില്‍ ജെറിന്‍ ജോസഫി (42)നെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
ഇയാളില്‍ നിന്ന് 35 ലക്ഷത്തോളം രൂപ വിലവരുന്ന 1171.64 ഗ്രാം സ്വര്‍ണവും 8,70,000രൂപയും പിടിച്ചെടുത്തു. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ പഴനി-തൃശൂര്‍ ബസ്സില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും പിടികൂടിയത്.
തൃത്താല അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം എസ് പ്രകാശ്, ജയരാജന്‍, മേഘനാഥ്, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it