രൂപയുടെ മൂല്യം വീണ്ടും താഴോട്ട്

മുംബൈ: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തിങ്കളാഴ്ച ഡോളറിനെതിരേ 72.30 രൂപയിലെത്തി. തിങ്കളാഴ്ച രാവിലെ വ്യാപാരം തുടങ്ങിയ ഉടനെ 45 പൈസ ഇടിവു രേഖപ്പെടുത്തിയിരുന്നു. ഞായറാഴ്ച 71.73 രൂപയായിരുന്നു ഡോളറിന്റെ വിപണി മൂല്യം. സപ്തംബര്‍ ആറിനാണു ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 72.11 എന്ന നിലയിലേക്കു താഴ്ന്നത്. ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡോളറിന് ആവശ്യക്കാര്‍ കൂടിയതും മറ്റു രാജ്യങ്ങളുടെ കറന്‍സികള്‍ കരുത്താര്‍ജിച്ചതും രൂപയ്ക്കു തിരിച്ചടിയായി. രൂപയുടെ മൂല്യത്തിലെ ഇടിവു തുടരുമെന്ന എസ്ബിഐ റിപോര്‍ട്ടുകള്‍ അടുത്ത് പുറത്തുവന്നിരുന്നു.

Next Story

RELATED STORIES

Share it