രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു

ന്യൂഡല്‍ഹി: രൂപയുടെ വിനിമയമൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരേ 29 പൈസ കുറഞ്ഞ് 72.05ലെത്തിയിട്ടുണ്ട്. ഈ മാസം മാത്രം രണ്ടുശതമാനമാണ് രൂപയുടെ മൂല്യത്തില്‍ ഇടിവുണ്ടായത്. മറ്റു രാജ്യങ്ങളുടെ കറന്‍സിക്കെതിരേ ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണം. രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുമെന്ന എസ്ബിഐ റിപോര്‍ട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതേസമയം, രൂപയുടെ മൂല്യം ഇടിഞ്ഞതോടെ ഗള്‍ഫിലെ പണമിടപാട് സ്ഥാപനങ്ങളില്‍ തിരക്കേറി. പണം കടമെടുത്തും നാട്ടിലേക്ക് അയക്കാനുള്ള തിരക്കിലാണ് പ്രവാസി മലയാളികള്‍.
Next Story

RELATED STORIES

Share it