kannur local

രൂപമാറ്റം വരുത്തിയ 30 വാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും

കണ്ണൂര്‍: കണ്ണൂര്‍ ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയില്‍, രൂപമാറ്റം വരുത്തിയ 30 ഇരുചക്രവാഹനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നോട്ടീസ് നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ച 10 പേര്‍ക്കെതിരേ കേസെടുത്ത് തുടര്‍നടപടികള്‍ക്കായി റിപോര്‍ട്ട് നല്‍കി. മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചവരുടെ ലൈസന്‍സ് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ സസ്‌പെന്‍ഡ് ചെയ്യും. ലൈസന്‍സില്ലാതെ വാഹനമോടിച്ച 20 പേര്‍ക്കെിരേയും ഇന്‍ഷുറന്‍സ് ഇല്ലാത്ത 15 പേര്‍ക്കെതിരേയും അമിതശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സര്‍ ഘടിപ്പിച്ച 30 ഇരുചക്ര വാഹന ഉടമകള്‍ക്കെതിരേയും കേസെടുത്തു. പിഴയിനത്തില്‍ 1,30,000 രൂപ ഈടാക്കി. ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണറുടെ നിര്‍ദേശ പ്രകാരം നടത്തിയ വാഹന പരിശോധനയ്ക്ക് ജോയിന്റ് ആര്‍ടിഒ അബ്ദുല്‍ ശുക്കൂര്‍ കൂടക്കന്‍, എംവിഐ അജ്മല്‍ ഖാന്‍, ശ്രീനിവാസന്‍, കെ ജെ ജെയിംസ്, എഎംവിഐ പ്രസാദ് നേതൃത്വം നല്‍കി. പരിശോധന വരുംദിവസങ്ങളിലും തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it