thrissur local

രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം; തകരാറിലായ ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയായി

ചാലക്കുടി: ചെറുവാളൂര്‍-ചെറാലക്കുന്ന് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്നു. കാതിക്കുടം എന്‍ജിഐഎല്‍ കമ്പനിയുടെ സഹകരണത്തോടെ ഏഴര ലക്ഷം രൂപ ചെലവില്‍ തകരാറിലായ ലിഫ്റ്റ് ഇറിഗേഷന്‍ കനാല്‍ പൂര്‍ത്തീകരിച്ചതാണ് പ്രശ്‌നപരിഹാരത്തിന് കാരണമായത്.
കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളം ഇറിഗേഷന്‍ കുളത്തില്‍ എത്തിക്കാന്‍ വേണ്ടി അശാസ്ത്രീയമായി കനാല്‍ നിര്‍മ്മിച്ചതാണ് ഇവിടെ ജലക്ഷാമത്തിന് കാരണമായത്. ഇതോടെ പ്രദേശത്ത് കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയായി. 15 വര്‍ഷക്കാലമായി നിലച്ചുപോയ പൂര്‍ത്തീകരിക്കാന്‍ വാര്‍ഡ് മെംബര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തില്‍ യുവാക്കള്‍ രംഗത്തെത്തിയതോടെ കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ആവേശമായി. തുടര്‍ന്ന് ജനകീയ കമ്മിറ്റി രൂപീകരിച്ചു. പദ്ധതിക്കാവശ്യമായ ഏഴരലക്ഷം രൂപ നിറ്റാ ജലാറ്റിന്‍ കമ്പനി വാഗ്ദാനം ചെയ്തതോടെ ഇവിടത്തുകാരുടെ ചിരക്കാല സ്വപ്‌നം പൂവണിയുകയായിരുന്നു. ജനകീയ കമ്മിറ്റിയടെ നേതൃത്വത്തില്‍ പ്രദേശവായികലുടെ നിസ്വാര്‍ത്ഥ സേവനം ഏറഎ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
പദ്ധതി പൂര്‍ത്തിയായതോടെ വര്‍ഷങ്ങളായി തരിശായി കിടന്ന ഭൂമിയില്‍ കൃഷിയിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടത്തുകാര്‍. ബി ഡി ദേവസ്സി എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ വിമല്‍കുമാര്‍ അധ്യക്ഷന ായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഷീജു, നിറ്റാ ജലാറ്റിന്‍ ജന. മാനേജര്‍ ബെന്നി പോത്തന്‍, ജില്ലാ പഞ്ചായത്തംഗം അഡ്വ. കെ ആര്‍ സുമേഷ്, ബ്ലോക്ക് പഞ്ചായത്തംഗം രാജഗോപാല്‍, എ എന്‍ കണ്ണന്‍, ഗ്രാമപഞ്ചായ്തതംഗങ്ങളായ എം ഐ പൗലോസ്, കെ കെ വിനയന്‍, ജിനി ആന്റണി, ഷാജന്‍ മാസ്റ്റര്‍, കെ സി വേണു സംസാരിച്ചു.
Next Story

RELATED STORIES

Share it