Kerala

രൂക്ഷമായ കടല്‍ക്ഷോഭം, ആശങ്കയോടെ തീരവാസികള്‍

രൂക്ഷമായ കടല്‍ക്ഷോഭം, ആശങ്കയോടെ തീരവാസികള്‍
X


കോഴിക്കോട് : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടലാക്രമണം രൂക്ഷമായി. തിരുവനന്തപുരം, കൊല്ലം. ആലപ്പുഴ, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലാണ് കടലാക്രമണം. കൊല്ലം ഇരവിപുരത്ത് കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് തീരദേശപാത അടച്ചു.
കൊച്ചിയിലെ ചെല്ലാനത്തും പുതുവൈപ്പിനിലും ശക്തമായ വേലിയേറ്റമുണ്ട്. കോഴിക്കോട്ടെ നൈനാംവളപ്പ്, കൊയിലാണ്ടിക്കടുത്ത് ഏഴുകുടിക്കല്‍ എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. ഇവിടങ്ങളില്‍ തീരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

UPDATES:

കടലാക്രമണത്തിൽ റോഡ് തകർന്നതിനെ തുടർന്ന് കൊല്ലം -പരവൂർ തീരദേശപാതയിൽ ഗതാഗതം നിരോധിച്ചു. മുണ്ടയ്ക്കൽ, കുരിശുംമൂട്, ഇരവിപുരം എന്നിവിടങ്ങളിലാണ് റോഡ് തകർന്നത്. റോഡ് പൂർണമായും തകർന്ന സ്ഥലങ്ങളിൽ ഇരുഭാഗത്തും കയർ കെട്ടി ഗതാഗതം തടഞ്ഞിരിക്കുകയാണ്.  കടലാക്രമണം കൂടുതൽ ശക്തമായാൽ ജീവനും സ്വത്തിനും ഭീഷണിയാകുമെന്ന്കണ്ട് സമീപവാസികൾ ആശങ്കയിലാണ്. എന്നാൽ അധികൃതർ സ്കൂളിൽ ക്യാമ്പ് തുറക്കാൻ തയ്യാറാണെങ്കിലും ജനങ്ങൾ ക്യാമ്പിൽ എത്താൻ കൂട്ടാക്കാതെ പ്രതിഷേധവുമായി റോഡ് തകർന്ന ഭാഗങ്ങളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. നീണ്ടകര ഹാർബറിന് സമീപം കടലേറ്റത്തിൽ വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്.

കടലില്‍ പെണ്‍കുട്ടിയെ കാണാതായി

തൃശൂര്‍ : കടല്‍ക്ഷോഭം രൂക്ഷം, അഴീക്കോട് മുനക്കല്‍ ബീച്ചില്‍ കടലില്‍ പെണ്‍കുട്ടിയെ കാണാതായി
മാള അഷ്ടമിച്ചിറ ഗുരുതിപ്പാല സ്വദേശി തോപ്പില്‍ വിജയകുമാറിന്റെ മകള്‍ അശ്വനി(24) യെയാണ് കാണാതായത് കടലില്‍ തിരച്ചില്‍ നടക്കുന്നു.

അഴീക്കോട് ബീച് ഫെസ്റ്റ് നിര്‍ത്തിവെച്ചു

കൊല്ലം : നീണ്ടകരയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ക്യാമ്പിലേക്ക് ആരും എത്തിയിട്ടില്ല. ഏകദേശം നൂറോളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട് എന്ന് തഹസില്‍ദാര്‍ അറിയിച്ചു. ആലപ്പാട് പഞ്ചായത്തിന്റെ 1,7,10,15,16 വാര്‍ഡുകളില്‍ ശക്തമായ കടല്‍ ക്ഷോഭം ഉണ്ടായി.  അറുപതോളം വീടുകളില്‍ വെള്ളം കയറി. തങ്കശ്ശേരിയില്‍ കടലിനോട് വളരെ അടുത്തുള്ള രണ്ടു വീടുകളുടെ ഭിത്തിയില്‍ തിര ശക്തിയായി അടിച്ചു കയറുന്നുണ്ട്്. ഇവിടെ യുള്ള രണ്ടു കുടുംബങ്ങള്‍ സമീപത്തുള്ള പള്ളിയിലേക്ക് മാറിയതായി കൊല്ലം വെസ്റ്റ് വില്ലേജ് ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it